01:57am 12 April 2026
NEWS
സൂര്യക്കൊപ്പം ആക്ഷൻ കഥാപാത്രത്തിൽ നസ്രിയ..
23/03/2026  02:28 PM IST
Cinema desk
സൂര്യക്കൊപ്പം ആക്ഷൻ കഥാപാത്രത്തിൽ നസ്രിയ..

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ  നായകനായി അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'കറുപ്പ്' ആണ്. ഈ ചിത്രം മെയ് 14-ന് റിലീസാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സിനിമയെ തുടർന്ന് സൂര്യയുടേതായി റിലീസാകാനിരിക്കുന്ന മറ്റൊരു സിനിമ  വെങ്കി അറ്റിലൂരി സംവിധാനം ചെയ്തിരിക്കുന്ന  'വിശ്വനാഥ് അൻഡ് സൺസ്' ആണ്. ഈ ചിത്രത്തിനെ തുടർന്ന് സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'ആവേശം' ഫെയിം  ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സൂര്യയുടെ 47-മത്തെ ചിത്രമാണ്. ഈ ചിത്രം നിർമ്മിക്കുന്നതും സൂര്യ തന്നെയാണ്.  ഈ ചിത്രത്തിൽ സൂര്യക്കൊപ്പം നായകിയായി അഭിനയിക്കുന്നത് നസ്രിയയാണ് എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. മലയാള നടനായ നസ്ലെനും ഈ ചിത്രത്തിൽ  ഒരു പ്രധാന സഹകഥാപാത്രം  അവതരിപ്പിക്കുന്നുണ്ട്. നിലവിൽ  ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയിൽ നടന്നുവരികയാണ്.  പ്രത്യേകം നിർമ്മിച്ച ഒരു സെറ്റിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ഈ  ഷെഡ്യൂളിൽ, പ്രധാനമായും നസ്രിയയെ ഉൾപ്പെടുത്തിയുള്ള രംഗങ്ങളാണ് ചിത്രീകരിച്ചുവരുന്നത്. ആക്ഷന് പ്രാധാന്യം ഉള്ള ഒരു കഥാപാത്രമാണത്രെ നസ്രിയ ഇതിൽ അവതരിപ്പിക്കുന്നത്.  ചേതൻ ഡിസൂസയാണ്  ഈ ചിത്രത്തിൽ  സ്റ്റണ്ട് കൊറിയോഗ്രാഫറായി പ്രവർത്തിക്കുന്നത്. വ്യത്യസ്തമായ ആക്ഷൻ രംഗങ്ങളോടുകൂടി ഒരുങ്ങി വരുന്ന ചിത്രമാണ് ഇത് എന്ന് പറയപ്പെടുന്നുണ്ട്.  സൂര്യയും, നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ വളരെ പ്രതീക്ഷകളോടെയാണ് ഈ ചിത്രത്തെ ഒരുങ്ങി വരുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img