
ലേഡി സൂപ്പർസ്റ്റാർ നയൻതാര ഇന്നലെ തന്റെ 41-ാം പിറന്നാൾ ആഘോഷിച്ചു. അതോടനുബന്ധിച്ച്, അവർ അഭിനയിക്കുന്ന സിനിമകളുടെ അണിയറ പ്രവർത്തകർ പ്രത്യേക പോസ്റ്ററുകൾ പുറത്തിറക്കി ആശംസകൾ നേർന്നിരുന്നു. ഇതിൽ ആദ്യം, നയൻതാര നായികയായി അഭിനയിക്കുന്ന 'മൂക്കുത്തി അമ്മൻ-2'ന്റെ അണിയറപ്രവർത്തകരാണ് മനോഹരമായ ഒരു പോസ്റ്റർ പുറത്തിറക്കിയത്. തുടർന്ന്, അവർ നായികയായി അഭിനയിക്കുന്ന 'മണ്ണാങ്കട്ടി', 'ഹായ്', 'ഡിയർ സ്റ്റുഡന്റ്സ്' എന്നിവയുടെ അണിയറപ്രവർത്തകരും പ്രത്യേക പോസ്റ്ററുകൾ പുറത്തിറക്കി. തെലുങ്കിലെ പ്രശസ്ത നടനായ ബാലകൃഷ്ണയ്‌ക്കൊപ്പം അവർ നായികയായി അഭിനയിക്കുന്ന പേരിടാത്ത തെലുങ്ക് ചിത്രത്തിന്റെ ടീമും ഒരു പോസ്റ്റർ പുറത്തിറക്കിയിരുന്നു. ഈ ചിത്രത്തിൽ റാണിയുടെ വേഷമാണ് അവർ ചെയ്യുന്നത് എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ളതായിരുന്നു ആ പോസ്റ്റർ. ഈ ചിത്രങ്ങളുടെയെല്ലാം ഷൂട്ടിങ്ങ് ഭൂരിഭാഗവും അവസാനിച്ചതിനാൽ, അടുത്ത വർഷം അടുത്തടുത്ത് ഈ സിനിമകൾ റിലീസാകുന്നതായിരിക്കും. ഈ ചിത്രങ്ങൾ കൂടാതെ, ചിരഞ്ജീവിക്കൊപ്പം ഒരു തെലുങ്ക് സിനിമയിലും, ഗീതുമോഹൻദാസ് സംവിധാനം , ചെയ്യുന്ന, യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന പാൻ ഇന്ത്യൻ സിനിമയിലും, 'രാക്കായി' എന്ന തമിഴ് സിനിമയിലും, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' എന്ന മലയാള സിനിമയിലും നയൻതാര അഭിനയിക്കുന്നുണ്ട്. അങ്ങനെ, ഇപ്പോൾ നയൻതാരയുടെ കൈവശം 9 ചിത്രങ്ങളുണ്ട്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ ദക്ഷിണേന്ത്യയിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് നയൻതാര! .
Photo Courtesy - Google











