04:51am 30 April 2026
NEWS
ചിരഞ്ജീവിയുടെ ചിത്രത്തിൽ ജോയിൻ ചെയ്ത നയൻതാര
19/06/2025  04:59 PM IST
News desk
ചിരഞ്ജീവിയുടെ ചിത്രത്തിൽ ജോയിൻ ചെയ്ത നയൻതാര

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാര,  തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാറായ ചിരഞ്ജീവിയോടൊപ്പം 'സൈ റാ നരസിംഹ റെഡ്ഡി', മലയാള 'ലൂസിഫർ' ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ 'ഗോഡ്ഫാദർ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമകളെ തുടർന്ന് നയൻതാര വീണ്ടും ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ പോകുന്നു എന്നും, അത് സംബന്ധമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ് എന്നുമുള്ള വാർത്ത മുൻപ് നൽകിയിരുന്നു. അതിനെ തുടർന്ന്  നയൻതാര തെലുങ്കിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിരഞ്ജീവിയുടെ 157-ാമത്തെ ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാൻ ജോയിൻ ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ ആദ്യത്തെ ഷെഡ്യൂൾ ഷൂട്ടിങ്ങ് ഹൈദരാബാദിലാണ് നടന്നത്.  .  .    ഇതിനെ തുടർന്ന് ചിരഞ്ജീവിയും, നയൻതാരയും ഒന്നിച്ചുള്ള രംഗങ്ങളുടെ രണ്ടാം ഷെഡ്യൂൾ  ചിത്രീകരണം ഇപ്പോൾ ഉത്തരാഖണ്ഡിലെ മുസ്സൂറിയിൽ പുരോഗമിക്കുകയാണ് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രം ഒരു ആയോധനകലയുടെ കഥയെ ആസ്പദമാക്കിയുള്ള ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. ഇതിൽ നയൻതാര വളരെ പ്രധാന്യമുള്ള ഒരു കഥാപാത്രത്തിലാണ് അഭിനയിക്കുന്നത് എന്നും, അതിനായി താരം വലിയ ഒരു തുകയാണ് ശമ്പളമായി വാങ്ങിയിരിക്കുന്നത് എന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. 2026-ലെ സംക്രാന്തിക്ക് പ്രദർശനത്തിനെത്തിക്കാനുള്ള  പദ്ധതിയോടെയാണ് ചിത്രം ഒരുങ്ങിവരുന്നത് എന്നും പറയപ്പെടുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img