
തമിഴ് സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര, ഇടയ്ക്കിടെ തെലുങ്കിലും, തന്റെ മാതൃഭാഷയായ മലയാളത്തിലും അഭിനയിക്കാറുണ്ട്. എന്നാൽ താൻ അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെയും പ്രൊമോഷൻ പരിപാടികളിൽ അവർ പങ്കെടുക്കാറില്ല. സിനിമകളിൽ അഭിനയിക്കാനുള്ള കരാറുകളിൽ ഒപ്പിടുമ്പോൾ തന്നെ അവർ ഇത് സംബന്ധമായി പ്രത്യേകമായി ഒപ്പിടാറുണ്ടെന്നും പറയപ്പെടുന്നു. എന്നിരുന്നാലും, തെലുങ്കിൽ അവർ ഇപ്പോൾ അഭിനയിക്കുന്ന 'മന ശങ്കര വരപ്രസാദ് ഗാരു' എന്ന സിനിമയുടെ പ്രമോഷനുവേണ്ടി ഒരു വീഡിയോയിൽ അവർ സംസാരിച്ചിരിക്കുന്നത് ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരിക്കുകയാണ്. അനിൽ രവിപുടി സംവിധാനം ചെയ്തിരിക്കുന്ന, ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ നയൻതാര അഭിനയിക്കുമെന്ന് ഏഴ് മാസം മുമ്പ് ഒരു വീഡിയോ പുറത്തിറക്കി പ്രഖ്യാപിച്ചിരുന്നു. ആ വീഡിയോയിൽ നയൻതാര അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷണൽ വീഡിയോയിൽ നയൻതാര വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാവിയിൽ ഈ ചിത്രത്തിന്റെ പ്രമോഷണൽ പരിപാടികളിൽ താരം പങ്കെടുക്കുമോ എന്ന ചോദ്യവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നയൻതാര ആ സിനിമകൾക്ക് വേണ്ടി ഇങ്ങനെയൊന്നും ചെയ്തിട്ടില്ല, എന്നാൽ തെലുങ്കിൽ മാത്രം ഇങ്ങിനെ ചെയ്യുന്നത് കോളിവുഡിലെ സംവിധായകരെയും, നിർമ്മാതാക്കളെയും, സിനിമാ ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്!
Photo Courtesy - Google










