
കൊച്ചി: കാഴ്ചപരിമിതരായ പുരുഷന്മാര്‍ക്കായുള്ള 13-ാമത് ഓള്‍ കേരള നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ആലുവ ബ്ലൈന്‍ഡ് സ്‌കൂളില്‍തുടക്കമായി. വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ രജനീഷ് ഹെന്റി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.എ.ബി.കെ പ്രസിഡന്റ് പി. ജിനീഷ്, സി.എ.ബി.കെ അഡ്വൈസറി ബോര്‍ഡ് മെമ്പര്‍ എബ്രഹാം ജോര്‍ജ്, ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ക്രിക്കറ്റ് ലവിങ് റോട്ടേറിയന്‍സ് കൊച്ചി ചെയര്‍മാന്‍ സതീഷ് വാരിയര്‍, തോമസ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ എബിലിറ്റി അവഞ്ചേഴ്സും കൊച്ചിൻ ബ്ലൂ വെയില്‍സും തമ്മില്‍ ഏറ്റുമുട്ടി.എബിലിറ്റി അവഞ്ചേഴ്സിനെതിരെ കൊച്ചിൻ ബ്ല്യൂ വെയിൽസ് പത്ത് വിക്കറ്റിന് ജയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ടൂര്‍ണമെന്റ് 2027 ഫെബ്രുവരി വരെ ഹോം ആന്‍ഡ് എവേ ലീഗ് ഫോര്‍മാറ്റിലാണ് നടക്കുന്നത്. ശനി-ഞായര്‍ ദിവസങ്ങളിലെ ആദ്യ പാദ മത്സരത്തിന് ശേഷം ഓരോ മാസവും വിവിധ ജില്ലകളിലായി മത്സരങ്ങള്‍ നടക്കും. 2026-27 സീസണിലെ സിഎബികെ സംഘടിപ്പിക്കുന്ന പ്രധാന മത്സരങ്ങളിലൊന്നാണിത്.
Photo Courtesy - Google









