12:55pm 12 November 2026
NEWS
ചരിത്രത്തിൻ്റെ സമുദ്രപാതയിലൂടെ നാവിക സേനയുടെ പായ്ക്കപ്പൽ
30/12/2025  11:15 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ചരിത്രത്തിൻ്റെ സമുദ്രപാതയിലൂടെ നാവിക സേനയുടെ പായ്ക്കപ്പൽ


കൊച്ചി: ചരിത്രമുറങ്ങുന്ന സമുദ്രപാതയിലൂടെ ഇന്ത്യൻ നാവികസേനയുടെ പായ്ക്കപ്പൽ കൗണ്ടിന്യ വിദേശ തീരത്തേക്ക്. പരമ്പരാഗത ശൈലിയിൽ നിർമ്മിച്ച കൗണ്ടിന്യ ഗുജറാത്തിലെ പോർബന്തർ തുറമുഖത്ത് നിന്നാണ് മസ്ക്കറ്റിലേക്ക് യാത്ര പുറപ്പെട്ടത്. 
പോർബന്തറിൽ നടന്ന ചടങ്ങിൽ പശ്ചിമ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. ഒമാൻ അംബാസിഡർ ഇസ സലേഹ് അൽ ഷിബാനി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. 

ഭാരതത്തിൻ്റെ പരമ്പരാഗത സമുദ്ര പാതകളുടെ പാരമ്പര്യത്തെ തൊട്ടറിയാനും പുനരുജ്ജീവിപ്പിക്കാനുമുള്ള നാവികസേനയുടെ ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഈ യാത്ര.    പരമ്പരാഗത കപ്പൽ നിർമ്മാണ ശൈലിയിലാണ് നാവികസേന കൗണ്ടിന്യ പായ്ക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് കപ്പലുകൾ നിർമിക്കാൻ ഉപയോഗിച്ച പ്രകൃതിദത്ത സാമഗ്രികളാണ് ഉപയോഗിച്ചത്. കമാൻഡർ വികാസ് ഷെറോൺ, കമാൻഡർ വൈ .ഹേമന്ദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ 17 നാവിക സേനാംഗങ്ങളാണ് കപ്പലിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img