07:04am 13 November 2026
NEWS
ഫ്രാൻസിലെ കപ്പൽ പ്രദർശനത്തിൽ പങ്കെടുക്കാൻ നാവികസേനയുടെ ഐ.എൻ.എസ് സുദർശിനി എത്തി
30/03/2026  12:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫ്രാൻസിലെ കപ്പൽ പ്രദർശനത്തിൽ പങ്കെടുക്കാൻ നാവികസേനയുടെ ഐ.എൻ.എസ് സുദർശിനി എത്തി

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പരിശീലന പായ്ക്കപ്പൽ ഐ.എൻ.എസ് സുദർശിനി ഫ്രാൻസിലെ ചരിത്ര തുറമുഖ നഗരമായ സെറ്റിലെത്തി.  ലോകയാൻ - 26 ലോകപര്യടനത്തിൻ്റെ ഭാഗമായിട്ടാണ് സന്ദർശനം. സെറ്റ് നഗരത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്കെയിൽ എ സെറ്റ് എന്ന പരമ്പരാഗത കപ്പൽ പ്രദർശനത്തിൽ ഐ.എൻ.എസ് സുദർശിനി പങ്കെടുക്കും. യൂറോപ്പിലെ പരമ്പരാഗത കപ്പലുകളും മത്സ്യത്തൊഴിലാളി വിഭാഗങ്ങളും പങ്കെടുക്കുന്ന പ്രശസ്തമായ പരിപാടിയാണിത്.ഒമാനിലെ സലാഹ്, ഈജിപ്തിലെ അലക്സാണ്ട്രിയ, സഫാഗ, മാൾട്ടയിലെ വലേറ്റ തുറമുഖങ്ങൾ സന്ദർശിച്ച ശേഷമാണ് പായ്ക്കപ്പൽ ഫ്രാൻസിലെ തുറമുഖ നഗരത്തിൽ എത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img