02:31am 13 November 2026
NEWS
തീരസുരക്ഷയുടെ കണ്ണായി, കാവലാളായി നാവികസേനയുടെ 'ഓപ്പറേഷൻ കവച്'
14/03/2026  10:54 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
തീരസുരക്ഷയുടെ കണ്ണായി ,കാവലാളായി നാവികസേനയുടെ  ഓപ്പറേഷൻ കവച്

 

കൊച്ചി: പഴുതില്ലാത്ത തീരസുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലും കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും രണ്ടു ദിവസങ്ങളിലായി സാഗർ കവച് അഭ്യാസ പ്രകടനം നടത്തി. നാവിക സേന, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ്, മറൈൻ എൻഫോഴ്‌സ്മെൻ്റ് കൊച്ചിൻ പോർട്ട് അതോറിറ്റി പങ്കെടുത്തു.               തീരപ്രദേശം കേന്ദ്രീകരിച്ച് വിപുലമായ വ്യോമ നിരീക്ഷണം നടത്തി. സതേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ വൈസ് അഡ്മിറലും ദക്ഷിണ മേഖലയുടെ തീരസുരക്ഷാ കമാൻഡർ ഇൻ ചീഫുമായ വൈസ് അഡ്മിറൽ സമീർ സക്സേണ നേതൃത്വം നൽകി. ചെറുതും വലുതുമായ തുറമുഖങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ, സമുദ്രം വഴി നുഴഞ്ഞുകയറ്റം തടയാനും നേരിടാനുമുള്ള  ക്രമീകരണങ്ങൾ എന്നിവയുടെ കാര്യക്ഷമത വിലയിരുത്തുന്ന തരത്തിലായിരുന്നു അഭ്യാസം. തീരസുരക്ഷയുടെ കാര്യത്തിൽ മത്സ്യത്തൊഴിലാളി സമൂഹം വഹിക്കുന്ന പങ്ക് കണക്കിലെടുത്ത് അവരുടെ സഹകരണവും ഉറപ്പാക്കി. സതേൺ നേവൽ കമാൻഡിൽ പ്രവർത്തിക്കുന്ന ജോയിൻ്റ് ഓപ്പറേഷൻസ് സെൻ്ററാണ് ഓപ്പറേഷൻ കവച് എകോപിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img