11:19am 11 November 2026
NEWS
നവരാത്രിക്ക് ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
26/09/2025  07:15 PM IST
nila
നവരാത്രിക്ക് ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സെപ്റ്റംബർ 30 ചൊവ്വാഴ്ച്ച അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച്ചയും അവധി നൽകിയിരിക്കുന്നത്. ഇതോടെ ഇക്കുറി നവരാത്രിയുമായി ബന്ധപ്പെട്ട് മൂന്നു ദിവസം അവധിയാണ്.

 സംസ്ഥാനത്തെ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്. 

എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ പ്രസ്തുത ചുമതല കൃത്യമായി നിർവ്വഹിക്കണമെന്നും ഇക്കാര്യം ഓഫീസ് മേധാവികൾ ഉറപ്പുവരുത്തേണ്ടതുമാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img