
ദോഹ: കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന തല കലാ സാഹിത്യ കായിക മത്സരങ്ങളായ നവോത്സവ് 2K24 ന് 2025 ഏപ്രിൽ 17 വ്യാഴം പുനരാരംഭം കുറിക്കും .
കലാ കായിക മത്സരങ്ങളുടെ ഒരുത്സവ കാലം എന്ന പ്രമേയത്തിൽ തുടക്കം കുറിച്ച പരിപാടി
കെഎംസിസി വൈസ് പ്രസിഡണ്ട് കെ മുഹമ്മദ് ഈസ സാഹിബിന്റെ വിയോഗത്തെ തുടർന്നാണ് നിർത്തിവെച്ചത് . മത്സര തുടർച്ചയുടെ ഭാഗമായി പഞ്ച ഗുസ്തി , ചെസ് മത്സരം, കാരംസ് തുടങ്ങി വിവിധ കായിക മത്സരങ്ങളോടെയാണ് പരിപാടികൾ തുടക്കം കുറിക്കുന്നത് . ഏപ്രിൽ 18 ന് വടം വലി മത്സരവും പഞ്ച ഗുസ്തി മത്സരവും ഏപ്രിൽ 25 ന് ഫുട്ബാൾ മത്സരവും നടക്കും മെയ് ആദ്യവാരത്തിൽ കലാ മത്സരങ്ങൾ പുനരാരംഭിക്കും .
ജില്ലാ തല മത്സരവിജയികളാണ് സംസ്ഥാന തലങ്ങളിൽ മാറ്റുരക്കുക
സമയ ബന്ധിതമായി രജിസ്ട്രേഷൻ പൂർത്തീകരിച്ചാണ് മത്സരം നടത്തുന്നത് ആദ്യ ഘട്ടത്തിൽ നടന്ന കലാ കായിക മത്സരങ്ങളുടെ ഫലമനുസരിച്ച് നിലവിൽ മലപ്പുറം കോഴിക്കോട് പാലക്കാട് കാസർക്കോട് കണ്ണൂർ തൃശൂർ എന്നി ഏരിയ കമ്മിറ്റികളാണ് പോയിന്റ് നിലയിൽ സ്ഥാനം പിടിച്ചിട്ടുള്ളത് .
പൊതു മത്സര ഇനത്തിൽ ഖത്തർ ദേശീയ കായിക ദിനത്തിൽ സംഘടിപ്പിച്ച മാർച്ച് പാസ്റ്റ് ഏറെ വൈവിധ്യ പൂർണമായ സംഘാടനവും ആഘോഷവുമായി വിവിധ വ്യക്തിഗത കലാ മത്സരങ്ങൾ ഗ്രൂപ്പ് മത്സരങ്ങളാണ് ഇനി പ്രധാനമായും നടക്കാനുള്ളത് കലാ മത്സരങ്ങളുടെ ആവേശം ജില്ലകൾ തമ്മിലുള്ള കിടയറ്റ മത്സര ങ്ങൾ കൊണ്ട് അരങ്ങ് ഉണരുന്ന ദിനങ്ങളാണ് നവോത്സവ് സമ്മാനിക്കുക .











