
മലയാള സിനിമയുടെ പിതാവും, ആദ്യ മലയാള ചലച്ചിത്ര സംവിധായകനും, നിർമ്മാതാവും, നടനും, മലയാള ചലച്ചിത്ര പ്രവർത്തകരുടെ മാർഗ്ഗദർശിയുമായ ജെ. സി ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേലിന്റെ നവതിയാഘോഷം ഓഗസ്റ്റ് നാലിന് തിരുവനന്തപുരം മാഞ്ഞാലിക്കുളം ഹോട്ടൽ റീജൻസി ഗ്രാൻഡേ ഹോട്ടലിൽ വച്ച് പ്രശസ്ത ഗായകരുടെ സംഗീതവിരുന്നോടെ ആഘോഷിക്കുകയാണ്.
നവതിയാഘോഷചടങ്ങിൽ ഹാരിസ് ഡാനിയേലിനോടൊപ്പം മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എൻ വാസവൻ, എം. എൽ. എമാരായ കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു, വി.കെ പ്രശാന്ത്, കെ. ആൻസലൻ,സി.കെ. ഹരീന്ദ്രൻ, എം.വിൻസെന്റ്, ജി. സ്റ്റീഫൻ, നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി. കെ. രാജമോഹനൻ, ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, മർമ്മാശ്രമം സ്ഥാപകനും, മർമ്മാവിദഗ്ധനുമായ ഡോ. പ്രകാശൻ ഗുരുക്കൾ, സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകനും സംഘടകനുമായ സൂര്യ കൃഷ്ണമൂർത്തി, നടനും, തിരക്കഥാകൃത്തും, നിർമ്മാതാവും, ലോകറെക്കോർഡ് ജേതാവും, സംവിധായകനുമായ ജോയ് കെ. മാത്യു, നടന്മാരായ എം. ആർ ഗോപകുമാർ, ദിനേശ് പണിക്കർ, ജെ. സി ഡാനിയേലിന്റെ കുടുംബാംഗങ്ങൾ തുടങ്ങി കലാസാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖരും പങ്കെടുക്കും.
ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ സെക്രട്ടറി സാബുകൃഷ്ണ എന്നിവരാണ് നവതി ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.
Photo Courtesy - Google










