02:52pm 10 November 2026
NEWS
ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന് ; പൂജകൾക്കായി ഇന്ന് ( ജൂലൈ 11) നട തുറക്കും
11/07/2025  12:47 PM IST
ചെറുകര സണ്ണിലൂക്കോസ്
ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13  ന് ;  പൂജകൾക്കായി  ഇന്ന് ( ജൂലൈ 11)നട തുറക്കും

ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്(  കൊല്ലവർഷം  1200  മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12   നും  മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. പ്രതിഷ്ഠാ ചടങ്ങുകൾക്കായി  ഇന്ന്  നട  തുറക്കും. വൈകിട്ട് 5 മണിക്ക്  തന്ത്രി  കണ്ഠരര്  രാജീവരുടെ  സാന്നിധ്യത്തിൽ   മേൽശാന്തി അരുൺകുമാർ   നമ്പൂതിരി നട തുറന്ന്  ദീപം തെളിയിക്കും. നട  തുറന്ന ശേഷം  തന്ത്രി  കണ്ഠരര്  രാജീവരുടെ  മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും. ജൂലൈ 12ന് പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ  നടക്കും. പ്രതിഷ്ഠാ ദിനമായ ജൂലൈ 13ന് രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം നടക്കുക. മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ  ശ്രീകോവിൽ  നിർമ്മിക്കുന്നത്.  നിലവിലുള്ള നവഗ്രഹ  ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം   എന്ന ദേവപ്രശ്നവിധി അനുസരിച്ചാണ് പുതിയ നവഗ്രഹ  ശ്രീകോവിൽ നിർമ്മിച്ചത്.  പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ     പൂർത്തിയാക്കി  ജൂലൈ  ജൂലൈ  13 ന്  രാത്രി   10 മണിയ്ക്ക്     നട  അടയ്ക്കും..

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img