07:45am 11 November 2026
NEWS
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താമത് വാർഷികാഘോഷവും പുരസ്‌കാര വിതരണവും നടത്തി
25/06/2025  03:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ  പത്താമത് വാർഷികാഘോഷവും പുരസ്‌കാര വിതരണവും നടത്തി
HIGHLIGHTS

തിരുവനന്തപുരം നവഭാവന   ചാരിറ്റബിൾ   ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ. സുകുമാർ അഴിക്കോട് സ്മാരക മാധ്യമ പുരസ്കാരം സാഹിത്യകാരൻ ജോർജ് ഓണക്കൂറിൽ നിന്നും ഷാജി ഇടപ്പള്ളി ഏറ്റുവാങ്ങുന്നു. 
കാര്യവട്ടം ശ്രീകണ്ഠൻ നായർ, തിരുമല ശിവൻ കുട്ടി, വഞ്ചിയൂർ പ്രവീൺകുമാർ, തങ്കച്ചൻ വിതുര എന്നിവർ സമീപം

കൊച്ചി : തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ  പത്താമത് വാർഷികാഘോഷവും പുരസ്‌കാര വിതരണവും   റിട്ട ഡിജിപി  ഋഷിരാജ് സിംഗ്  ഉദ്‌ഘാടനം ചെയ്തു. സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ , ഡോ ക്രിസ് വേണുഗോപാൽ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, തിരുമല ശിവൻകുട്ടി, ഗിരിജൻ ആചാരി തോന്നല്ലൂർ, സന്ധ്യ ജയേഷ് പുളിമാത്ത് ,  വഞ്ചിയൂർ പ്രവീൺകുമാർ, തങ്കച്ചൻ വിതുര എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡോ  സുകുമാർ അഴീക്കോട്  സ്മാരക മാധ്യമ പുരസ്‌കാരം ജനയുഗം കൊച്ചി ബ്യുറോ ലേഖകൻ ഷാജി ഇടപ്പള്ളിക്ക്  ജോർജ്ജ് ഓണക്കൂർ സമ്മാനിച്ചു . വിവിധ മേഖലകളിലെ പ്രതിഭകൾക്കുള്ള പുരസ്കാര വിതരണവും നടന്നു. തുടർന്ന്  കുളത്തൂർ വല്ലഭട്ട കളരിയിലെ സജിനി ഗുരുക്കൾ ആൻഡ് ടീമിന്റെ കളരിപ്പയറ്റ് പ്രകടനം, ശ്രീലേഷ് ഓംകാരയുടെ വിളക്കാട്ടം , കലാമണ്ഡലം കൃഷ്ണ സുരേഷിന്റെ കുച്ചിപ്പുടി, മടവൂർ അലേഖ സ്പെയ്സ്  ഫോർ ആർട്ട്  നേതൃത്വത്തിൽ വിവിധ നൃത്തനൃത്യങ്ങളും
അരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img