NEWS
ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ നടന്ന നവ ദുർഗാ കന്യ പൂജ
02/10/2025 07:21 PM IST
nila

ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ നവദുർഗ്ഗ കന്യാപൂജയിൽ 143 കുട്ടികൾ പങ്കെടുത്തു.10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്ക് നവദുർഗ്ഗാ സങ്കൽപ്പത്തിൽ പട്ട് വസ്ത്രങ്ങൾ ,മുല്ലപ്പൂവ് ,കുങ്കുമം ,
മഞ്ഞൾ , പഴ വർഗ്ഗങ്ങൾ ,മധുര പലഹാരങ്ങൾ , വാൽകണ്ണാടി ,ദക്ഷിണ എന്നിവ അടങ്ങിയ താലം ദേവിയുടെ മുൻപിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം ദേവി സങ്കല്പത്തിൽ പെൺകുട്ടികൾക്ക് ദാനം നൽകുന്ന ചടങ്ങാണിത് .,ക്ഷേത്രത്തിൽ നടന്ന പൂജകൾക്ക് ക്ഷേത്രം മേൽശാന്തി
അനു കൃഷ്ണൻ , അജു കൃഷ്ണൻ ,തിരുവണ്ണാമലൈ മഠം ഉണ്ണികൃഷ്ണൻ എന്നിവർ പൂജകൾക്ക് നേതൃത്വം വഹിച്ചു.തുടർന്ന് ക്ഷേത്രത്തിൽ നിത്യം നടക്കുന്ന അന്നദാനത്തിന്റെ ഭാഗമായി അന്ന പ്രസാദവിതരണം നടത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











