
ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തർ (CWA)ന്റെ വാർഷിക ആഘോഷ പരിപാടിയായ "നാട്ടുകൂട്ടം.2025" ഈ വർഷവും വിപുലമായി ആഘോഷിച്ചു. ഇരുന്നൂറിൽ പരം അംഗങ്ങളുള്ള CWA കൂട്ടായിമ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഖത്തറിൽ പ്രവർത്തിക്കുന്ന സംഘടനയാണ്. ഉം സലാൽ അലി ഗ്ലോബൽ ഗാർഡൻ റിസോർട്ടിൽ വെള്ളിയാഴ്ച്ച നടന്ന പരിപാടിയിൽ മുതിർന്നവരുടെയും കുട്ടികളുടെയും വ്യത്യസ്തമായ കലാ കായിക പരിപാടികൾക്ക് പുറമെ കാഫ് മുട്ടിപ്പാട്ട് സംഗം ഖത്തറിന്റെ മുട്ടിപ്പാട്ടും പരിപാടിക്ക് മാറ്റ് കൂട്ടി. കമ്മറ്റി ഒരുക്കിയ നാടൻ തട്ടുകട ഗൃഹാതുരത്വം വിളിച്ചോതുന്നതായിരുന്നു. അന്യം നിന്ന് പോയ പഴയ കാല മിട്ടായികളും ഉപ്പിലിട്ടതും നിറഞ്ഞു നിന്ന തട്ടുകട കുട്ടികളിലും വലിയവരിലും ആവേശം ഉയർത്തി. കൊടിയത്തൂർ പെയിൻ&പാലിയേറ്റിവ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നൗഫൽ കട്ടയാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി.










