06:01pm 12 November 2026
NEWS
കുഫോസിൽ കടൽ അർച്ചിനുകളെക്കുറിച്ചുള്ള ദേശീയ ശില്പശാല
19/01/2026  03:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ കടൽ അർച്ചിനുകളെക്കുറിച്ചുള്ള ദേശീയ ശില്പശാല

 

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ജനുവരി 19, 20 തീയതികളിൽ “കടൽ അർച്ചിനുകൾ: വർഗ്ഗീകരണത്തിൽ നിന്ന് വ്യാപാരത്തിലേക്ക് – പോഷകവും വാണിജ്യപരവുമായ പ്രാധാന്യം” എന്ന വിഷയത്തിൽ രണ്ടുദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി നടത്തിയത്.

കടൽ അർച്ചിനുകൾ (കടൽ പെൻസിലുകൾ) സമുദ്ര ആവാസവ്യവസ്ഥകളെ ആഗോള ഭക്ഷ്യവിഭവ വിപണിയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം, ജൈവവൈവിധ്യ ശാസ്ത്രത്തെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവ വിപണികളുമായി ചേർത്തിണക്കുന്ന പ്രധാന ഘടകങ്ങളാണ് എന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ പറഞ്ഞു. വർഗ്ഗീകരണ ശാസ്ത്രം  സുസ്ഥിരതയുടെ അടിത്തറയാണെന്നും കൃഷിയിലൂടെയുള്ള സംരക്ഷണം - ഹാച്ചറി, ഗ്രോ-ഔട്ട്, റീസ്റ്റോക്കിംഗ് -  ഫലവത്താക്കാനും സംരക്ഷിക്കാനും നമ്മുടെ തീരത്തിന് പുതിയ നീല-സാമ്പത്തിക ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും ഈ ശില്പശാല ഓർമ്മിപ്പിക്കുന്നു.
കടൽ അർച്ചിനുകളെ കുറിച്ചുള്ള പുസ്തകവും പോസ്റ്ററും ചടങ്ങിൽ പ്രസാധനം ചെയ്തു.
ഡോ. സെന്തിൽ കുമാർ, ശാസ്ത്രജ്ഞൻ, സി.എം.എൽ.ആർ.ഇ., മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. രാധിക രാജശ്രീ എസ്. ആർ., ഡോ. എം. സജീവ്വൻ, ഡോ. സുരേഷ് കുമാർ, ഡോ. ബ്ലോസം കെ. എൽ. എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 30 പേർ ശില്പശാലയിൽ പങ്കെടുത്തു.

കുഫോസിൽ കടൽ അർച്ചിനുകളെക്കുറിച്ചുള്ള ദേശീയ ശില്പശാല
19/01/2026  05:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുഫോസിൽ കടൽ അർച്ചിനുകളെക്കുറിച്ചുള്ള ദേശീയ ശില്പശാല

കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ജനുവരി 19, 20 തീയതികളിൽ “കടൽ അർച്ചിനുകൾ: വർഗ്ഗീകരണത്തിൽ നിന്ന് വ്യാപാരത്തിലേക്ക് – പോഷകവും വാണിജ്യപരവുമായ പ്രാധാന്യം” എന്ന വിഷയത്തിൽ രണ്ടുദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി നടത്തിയത്.

കടൽ അർച്ചിനുകൾ (കടൽ പെൻസിലുകൾ) സമുദ്ര ആവാസവ്യവസ്ഥകളെ ആഗോള ഭക്ഷ്യവിഭവ വിപണിയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം, ജൈവവൈവിധ്യ ശാസ്ത്രത്തെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവ വിപണികളുമായി ചേർത്തിണക്കുന്ന പ്രധാന ഘടകങ്ങളാണ് എന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ പറഞ്ഞു. വർഗ്ഗീകരണ ശാസ്ത്രം  സുസ്ഥിരതയുടെ അടിത്തറയാണെന്നും കൃഷിയിലൂടെയുള്ള സംരക്ഷണം - ഹാച്ചറി, ഗ്രോ-ഔട്ട്, റീസ്റ്റോക്കിംഗ് -  ഫലവത്താക്കാനും സംരക്ഷിക്കാനും നമ്മുടെ തീരത്തിന് പുതിയ നീലസാമ്പത്തിക ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും ഈ ശില്പശാല ഓർമ്മിപ്പിക്കുന്നു.കടൽ അർച്ചിനുകളെ കുറിച്ചുള്ള പുസ്തകവും പോസ്റ്ററും ചടങ്ങിൽ പ്രസാധനംചെയ്തു.ഡോ. സെന്തിൽ കുമാർ, ശാസ്ത്രജ്ഞൻ, സി.എം.എൽ.ആർ.ഇ., മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. രാധിക രാജശ്രീ എസ്. ആർ., ഡോ. എം. സജീവ്വൻ, ഡോ. സുരേഷ് കുമാർ, ഡോ. ബ്ലോസം കെ. എൽ. എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 30 പേർ ശില്പശാലയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img