കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ജനുവരി 19, 20 തീയതികളിൽ “കടൽ അർച്ചിനുകൾ: വർഗ്ഗീകരണത്തിൽ നിന്ന് വ്യാപാരത്തിലേക്ക് – പോഷകവും വാണിജ്യപരവുമായ പ്രാധാന്യം” എന്ന വിഷയത്തിൽ രണ്ടുദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി നടത്തിയത്.
കടൽ അർച്ചിനുകൾ (കടൽ പെൻസിലുകൾ) സമുദ്ര ആവാസവ്യവസ്ഥകളെ ആഗോള ഭക്ഷ്യവിഭവ വിപണിയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം, ജൈവവൈവിധ്യ ശാസ്ത്രത്തെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവ വിപണികളുമായി ചേർത്തിണക്കുന്ന പ്രധാന ഘടകങ്ങളാണ് എന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ പറഞ്ഞു. വർഗ്ഗീകരണ ശാസ്ത്രം സുസ്ഥിരതയുടെ അടിത്തറയാണെന്നും കൃഷിയിലൂടെയുള്ള സംരക്ഷണം - ഹാച്ചറി, ഗ്രോ-ഔട്ട്, റീസ്റ്റോക്കിംഗ് - ഫലവത്താക്കാനും സംരക്ഷിക്കാനും നമ്മുടെ തീരത്തിന് പുതിയ നീല-സാമ്പത്തിക ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും ഈ ശില്പശാല ഓർമ്മിപ്പിക്കുന്നു.
കടൽ അർച്ചിനുകളെ കുറിച്ചുള്ള പുസ്തകവും പോസ്റ്ററും ചടങ്ങിൽ പ്രസാധനം ചെയ്തു.
ഡോ. സെന്തിൽ കുമാർ, ശാസ്ത്രജ്ഞൻ, സി.എം.എൽ.ആർ.ഇ., മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. രാധിക രാജശ്രീ എസ്. ആർ., ഡോ. എം. സജീവ്വൻ, ഡോ. സുരേഷ് കുമാർ, ഡോ. ബ്ലോസം കെ. എൽ. എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 30 പേർ ശില്പശാലയിൽ പങ്കെടുത്തു.
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ജനുവരി 19, 20 തീയതികളിൽ “കടൽ അർച്ചിനുകൾ: വർഗ്ഗീകരണത്തിൽ നിന്ന് വ്യാപാരത്തിലേക്ക് – പോഷകവും വാണിജ്യപരവുമായ പ്രാധാന്യം” എന്ന വിഷയത്തിൽ രണ്ടുദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി നടത്തിയത്.
കടൽ അർച്ചിനുകൾ (കടൽ പെൻസിലുകൾ) സമുദ്ര ആവാസവ്യവസ്ഥകളെ ആഗോള ഭക്ഷ്യവിഭവ വിപണിയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം, ജൈവവൈവിധ്യ ശാസ്ത്രത്തെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവ വിപണികളുമായി ചേർത്തിണക്കുന്ന പ്രധാന ഘടകങ്ങളാണ് എന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാൻസലർ പ്രൊഫ. എ. ബിജു കുമാർ പറഞ്ഞു. വർഗ്ഗീകരണ ശാസ്ത്രം സുസ്ഥിരതയുടെ അടിത്തറയാണെന്നും കൃഷിയിലൂടെയുള്ള സംരക്ഷണം - ഹാച്ചറി, ഗ്രോ-ഔട്ട്, റീസ്റ്റോക്കിംഗ് - ഫലവത്താക്കാനും സംരക്ഷിക്കാനും നമ്മുടെ തീരത്തിന് പുതിയ നീലസാമ്പത്തിക ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നും ഈ ശില്പശാല ഓർമ്മിപ്പിക്കുന്നു.കടൽ അർച്ചിനുകളെ കുറിച്ചുള്ള പുസ്തകവും പോസ്റ്ററും ചടങ്ങിൽ പ്രസാധനംചെയ്തു.ഡോ. സെന്തിൽ കുമാർ, ശാസ്ത്രജ്ഞൻ, സി.എം.എൽ.ആർ.ഇ., മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ. രാധിക രാജശ്രീ എസ്. ആർ., ഡോ. എം. സജീവ്വൻ, ഡോ. സുരേഷ് കുമാർ, ഡോ. ബ്ലോസം കെ. എൽ. എന്നിവരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 30 പേർ ശില്പശാലയിൽ പങ്കെടുത്തു.







