09:08pm 06 August 2026
NEWS
ദേശീയ വാസ്കുലർ ദിനത്തിൽ സേവ് എവരി എ.വി. ഫിസ്റ്റുല വർഷം നീളുന്ന ബോധവത്കരണ ക്യാമ്പയിന് തുടക്കമായി
06/08/2026  08:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ വാസ്കുലർ ദിനത്തിൽ സേവ് എവരി എ.വി. ഫിസ്റ്റുല’ വർഷം നീളുന്ന ബോധവത്കരണ ക്യാമ്പയിന് തുടക്കമായി
HIGHLIGHTS

ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. മാമൻ.എം.ജോൺ നിർവഹിക്കുന്നു. ഡോക്ടർ ബിനു ഉപേന്ദ്രൻ, ഫാ. വിമൽ ഫ്രാൻസിസ്, ഡോ. വിമൽ ഐപ്പ്, ഡോ. രാഹുൽ രാജൻ, ഡോ. സന്തോഷ് ജോൺ എബ്രഹാം, ഡോ.പുന്നൂസ് തോമസ് എന്നിവർ വേദിയിൽ.

എ.വി. ഫിസ്റ്റുല സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു; അർഹരായ രോഗികൾക്ക് ലൂർദ്‌സ് ആശുപത്രിയിൽ സൗജന്യ ഫിസ്റ്റുല ശസ്ത്രക്രിയ ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി ലൂർദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാസ്കുലർ ആൻഡ് എൻഡോവാസ്കുലർ സയൻസസ് (LIVES), വാസ്കുലർ സൊസൈറ്റി ഓഫ് കേരള (VASK)-ന്റെ സഹകരണത്തോടെ 'സേവ് എവരി എ.വി. ഫിസ്റ്റുല' എന്ന പേരിൽ വർഷം നീളുന്ന ബോധവത്കരണ ക്യാമ്പയിന് ലൂർദ്‌സ് ആശുപത്രിയിൽ തുടക്കമായി. ഡയാലിസിസ് രോഗികളുടെ ജീവരേഖയായ എ.വി. ഫിസ്റ്റുലയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്കും രോഗികളിലേക്കും ആരോഗ്യ പ്രവർത്തകരിലേക്കും എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.ലൂർദ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റും അസോസിയേഷൻ ഓഫ് കൊച്ചിൻ നെഫ്രോളജിസ്റ്റ്സ് പ്രസിഡന്റുമായ ഡോ. മാമൻ എം. ജോൺ ബോധവത്കരണ ക്യാമ്പയിൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.സ്വാഗതപ്രസംഗം നടത്തിയ വാസ്കുലർ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. വിമൽ ഐപ്പ് ഡയാലിസിസ് രോഗികൾക്ക് ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായത് വാസ്കുലർ ആക്സസ് എ.വി. ഫിസ്റ്റുലയാണെന്നും, അതിന്റെ സംരക്ഷണത്തിനും ദീർഘകാല പ്രവർത്തനക്ഷമതയ്ക്കുമായി കൃത്യമായ പരിചരണവും സമയോചിതമായ ചികിത്സയും അനിവാര്യമാണെന്നും പറഞ്ഞു.തുടർന്ന് ലൂർദ്‌സ് ആശുപത്രിയിലെ നെഫ്രോളജി & ഡയാലിസിസ് സെന്ററിന്റെ സേവനങ്ങൾ പരിചയപ്പെടുത്തുന്ന ഡോക്യുമെൻ്ററി വീഡിയോ പ്രദർശിപ്പിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സന്തോഷ് ജോൺ എബ്രഹാം അനുമോദന പ്രസംഗം നടത്തി. ചടങ്ങിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഡയാലിസിസ് രോഗികൾക്ക് ഓർത്തോപീഡിക് വിഭാഗം മേധാവിയും റോട്ടറി ക്ലബ് കൊച്ചിൻ ഗ്ലോബലിന്റെ പ്രസിഡന്റുമായ  ഡോ. ജോൺ ടി. ജോൺ, ഡയലൈസർ കിറ്റുകൾ വിതരണം ചെയ്തു. നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രൻ നന്ദി പ്രകാശനം  നിർവഹിച്ചു.തുടർന്ന് നടന്ന പൊതുബോധവത്കരണ സെഷനിൽ ലൂർദ്‌സ് കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവത്കരണ നാടകവും ഡോ. പുന്നൂസ് തോമസ്, ഡോ. രാഹുൽ രാജൻ എന്നിവർ നയിച്ച ബോധവത്കരണ ക്ലാസുകളും ശ്രദ്ധേയമായി. എ.വി. ഫിസ്റ്റുലയുടെ സംരക്ഷണം, തകരാറുകളുടെ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയൽ, സമയബന്ധിത ചികിത്സയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് അവർ വിശദീകരിച്ചു.ദേശീയ വാസ്കുലർ ദിനാചരണത്തിന്റെ ഭാഗമായി എ.വി. ഫിസ്റ്റുല സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പിൽ പരിശോധിച്ച രോഗികളിൽ അർഹരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലൂർദ്‌ ആശുപത്രിയിൽ എ.വി. ഫിസ്റ്റുല ശസ്ത്രക്രിയ  സൗജന്യമായി നടത്തി നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.വൈദികർ, ആശുപത്രി മാനേജ്മെൻറ് പ്രതിനിധികൾ,ഡോക്ടർമാർ,  നഴ്സിംഗ് വിദ്യാർത്ഥികൾ, ഡയാലിസിസ് രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img