04:24am 11 November 2026
NEWS
ദേശീയ പണിമുടക്കിന്റെ പേരിൽ കെഎസ്ആർടിസിക്ക് നഷ്ടം കോടികൾ
11/07/2025  10:08 AM IST
nila
ദേശീയ പണിമുടക്കിന്റെ പേരിൽ കെഎസ്ആർടിസിക്ക് നഷ്ടം കോടികൾ

ദേശീയ പണിമുടക്ക് ദിനത്തിൽ കെഎസ്ആർടിസിക്ക് 4.7 കോടി രൂപയുടെ വരുമാന നഷ്ടം. ഭൂരിഭാ​ഗം സർവീസുകളും മുടങ്ങിയതാണ് കോടികളുടെ വരുമാന നഷ്ടമുണ്ടാകാൻ കാരണം. പണിമുടക്ക് ദിനത്തിൽ 1.83 കോടി രൂപ മാത്രമാണ് കെഎസ്ആർടിസിയുടെ കളക്ഷൻ. കഴിഞ്ഞവർഷം ഇതേദിവസം 7.25 കോടി രൂപയായിരുന്നു കളക്ഷൻ. 250ൽ താഴെ സർവീസുകൾ മാത്രമാണ് അന്നേദിവസം ഓപ്പറേറ്റ് ചെയ്തത്. 
നഷ്ടത്തിന് ഉത്തരവാദി ഗതാഗതമന്ത്രിയെന്നാണ് യൂണിയനുകളുടെ വാദം

ദിവസം ശരാശരി  4450 സർവീസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. പണിമുടക്ക് ദിനത്തിൽ 250ൽ താഴെ സർവീസുകളാണ് നടന്നത്.  21,000 ജീവനക്കാരിൽ 3000 പേർ ജോലിക്ക് എത്തിയെങ്കിലും ബസുകൾ സർവീസ് നടത്താൻ സമരക്കാർ അനുവദിച്ചില്ല. പലഭാ​ഗത്തും ബസുകൾ തടയുന്ന സാഹചര്യവുമുണ്ടായി. അതേസമയം, വരുമാന നഷ്ടത്തിന് ഉത്തരവാദി ​ഗതാ​ഗതമന്ത്രിയാണെന്ന ആരോപണമാണ് തൊഴിലാളി സംഘടനകൾ ഉയർത്തുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img