
കളമശ്ശേരി: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ആചരിച്ച് രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്. കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗവും എറണാകുളം സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പും സംയുക്തമായാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ലോകപ്രശസ്ത സ്റ്റാറ്റിസ്റ്റിക്സ് ശാസ്ത്രജ്ഞൻ പ്രൊഫ. പി. സി. മഹലനോബിസിന്റെ സ്മരണക്കായി ഓരോ വർഷവും ജൂൺ 29നാണ് ദിനാഘോഷം സംഘടിപ്പിക്കുന്നത്. എറണാകുളം സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. സംഗീത ആർ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോളേജ് അസ്സോസിയേറ്റ് ഡയറക്ടർ പ്രൊഫ. ഡോ. ബിനോയ് ജോസഫ് അദ്ധ്യക്ഷനായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രൊഫ. ഡോ. ഡേയ്സ് ജോർജ് ആമുഖപ്രസംഗം നടത്തി. എറണാകുളം സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥർ ആര്യ അശോക്, പ്രദീപ് ബി ജെ , ഗോപാലകൃഷ്ണൻ ഇ ജി എന്നിവർ ആശംസകളറിയിച്ചു . ഡോ. സൗഭാഗ്യ എസ് പ്രഭു ആശംസാപ്രസംഗം നടത്തി. അസ്സി. പ്രൊഫ. ദേവ് ആനന്ദ് കെ നന്ദി പ്രകടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാത്ഥികൾക്കായി ക്വിസ് മത്സരം, ഡാറ്റാ അനാലിസിസ് മത്സരം, സംവാദമത്സരം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സജീവമായ പങ്കാളിത്തം പരിപാടിയെ വിജയകരമാക്കി.
Photo Courtesy - Google








