08:24am 13 November 2026
NEWS
ദേശീയ കായിക ദിനം: ഫെബ്രുവരി 10 ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി
09/02/2026  11:57 AM IST
nila
ദേശീയ കായിക ദിനം: ഫെബ്രുവരി 10 ചൊവ്വാഴ്ച ഖത്തറിൽ പൊതു അവധി

ദോഹ: 2026-ലെ ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 10 ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. അമിരി ദിവാനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
​ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കായിക വിനോദങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ദിവസം ആഘോഷിക്കുന്നത്. അവധി പ്രമാണിച്ച് രാജ്യത്തെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല.
​ദേശീയ കായിക ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആസ്പയർ സോൺ, എജ്യൂക്കേഷൻ സിറ്റി, ലുസൈൽ ബൊളിവാർഡ്, കോർണിഷ് എന്നിവിടങ്ങളിൽ കായിക മത്സരങ്ങളും വ്യായാമ പരിപാടികളും നടക്കും. സ്പോർട്സ് ഡേയോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി വിവിധ കായിക ഫെഡറേഷനുകളും മന്ത്രാലയങ്ങളും, പ്രവാസി സംഘടനകളും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img