11:26am 13 November 2026
NEWS
ദേശീയ കായിക ദിനം: ഖത്തറിൽ 21 ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും; അത്യാഹിത വിഭാഗങ്ങൾ സജീവം
10/02/2026  01:04 PM IST
nila
ദേശീയ കായിക ദിനം: ഖത്തറിൽ 21 ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കും; അത്യാഹിത വിഭാഗങ്ങൾ സജീവം

ദോഹ: 2026-ലെ ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 10 ചൊവ്വാഴ്ച രാജ്യത്തെ 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 21 എണ്ണം പ്രവർത്തിക്കുമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) അറിയിച്ചു. അവധി ദിനത്തിലും പൊതുജനങ്ങൾക്ക് മുടങ്ങാതെ ചികിൽസ ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.രാവിലെ 7:00 മുതൽ രാത്രി 11:00 വരെ ഫാമിലി മെഡിസിൻ, മറ്റ് അനുബന്ധ സേവനങ്ങളും ലഭ്യമാകും.
​ദന്തൽ ക്ലിനിക്കുകൾ: രാവിലെ 7:00 മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും.
​അടിയന്തര സേവനങ്ങൾ (24 മണിക്കൂർ): 13 ആരോഗ്യ കേന്ദ്രങ്ങളിൽ മുതിർന്നവർക്കുള്ള അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും. ഇതിൽ 7 കേന്ദ്രങ്ങളിൽ കുട്ടികൾക്കായുള്ള അത്യാഹിത വിഭാഗവും (Pediatric Emergency) ലഭ്യമാണ്.
​സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ: മുൻകൂട്ടി നിശ്ചയിച്ച അപ്പോയിന്റ്‌മെന്റുകൾ പ്രകാരം പ്രവർത്തിക്കും. നേത്രരോഗം (Ophthalmology), ചർമ്മരോഗം (Dermatology), ഇ.എൻ.ടി (ENT) ക്ലിനിക്കുകൾ ലബൈബ്, റൗദത്ത് അൽ ഖൈൽ എന്നീ കേന്ദ്രങ്ങളിൽ രാവിലെയും വൈകുന്നേരവും ലഭ്യമാകും.അൽ വക്ര, അൽ മാഷാഫ്, അൽ തുമാമ, എയർപോർട്ട്, റൗദത്ത് അൽ ഖൈൽ, ഒമർ ബിൻ അൽ ഖത്താബ്, അൽ സദ്ദ്, വെസ്റ്റ് ബേ, അൽ റുവൈസ്, അൽ ഖോർ, ലബൈബ്, ഉം സലാൽ, ഗറാഫ അൽ റയ്യാൻ, മദീന ഖലീഫ, അബുബക്കർ അൽ സിദ്ദിഖ്, അൽ റയ്യാൻ, മുഐതർ, അൽ ഷഹാനിയ, അൽ വജ്ബ എന്നിവയാണ് പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രങ്ങൾ. അൽ ജമൈലിയ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ 24 മണിക്കൂറും ഓൺ-കോൾ സേവനം നൽകും.സൗത്ത് അൽ വക്ര, ഉം ഗുവൈലിന, അൽ വഅബ്, അബു നഖ്‌ല, ഉം അൽ സെനീം, അൽ ഗുവൈരിയ, അൽ ദായീൻ, ഖത്തർ യൂണിവേഴ്സിറ്റി എന്നീ കേന്ദ്രങ്ങൾ കായിക ദിനത്തിൽ പ്രവർത്തിക്കില്ല. മരുന്ന് വിതരണ സേവനം (Medication delivery) ചൊവ്വാഴ്ച ഉണ്ടായിരിക്കില്ല. ബുധനാഴ്ച പുനരാരംഭിക്കും.സംശയങ്ങൾക്കും കൺസൾട്ടേഷനുകൾക്കുമായി 16000 എന്ന കമ്മ്യൂണിറ്റി കോൾ സെന്റർ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img