കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫ. എന്‍.ആര്‍. മാധവമേനോന്‍ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് എതിക്സ് ആന്‍ഡ് പ്രോട്ടോക്കോള്സ് (ICREP) നേതൃത്വത്തില്‍ “Legal Framework and Socio-Economic Realities of Street Vendors: Rights, Livelihood and Urban Inclusion” എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 2026 ജനുവരി 29ന് രാവിലെ 9 മണിക്ക് ഐസിആർഇപി സെമിനാർ ഹോളിൽ വച്ച് നടക്കുന്ന ദേശീയ സെമിനാർ കേരള ഹൈക്കോടതി അഡീഷണൽ ജഡ്ജി ജസ്റ്റിസ് ഈശ്വരൻ എസ് ഉദ്ഘാടനം ചെയ്യും. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിക്കും. ഐസിആർഇപി ഡയറക്ടർ ഡോ. വാണി കേസരി എ. സ്വാഗതം ആശംസിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ (ഐസിഎസ്എസ്ആർ) സാമ്പത്തിക പിന്തുണയോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ തെരുവ് കച്ചവടത്തിന്റെ നിയമപരവും, നയപരവും, സാമൂഹികവും, സാമ്പത്തികവുമായ വശങ്ങളെക്കുറിച്ച് അക്കാദമിക് വിദഗ്ധർ, നിയമ വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവർക്കിടയിൽ ഒരു ചർച്ചാവേദി ഒരുക്കുക എന്നതാണ് ഈ സെമിനാറിലൂടെ ലക്ഷ്യമിടുന്നത്. അവകാശങ്ങൾ അടിസ്ഥാനമാക്കിയുള്ള ചട്ടക്കൂടുകൾ, ഉപജീവന സുരക്ഷ, സമഗ്രമായ നഗരഭരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ചർച്ചകൾ സുസ്ഥിതി നഗരം വികസനത്തിനായുള്ള നിയമ-നയ രൂപീകരണത്തിന് സഹായകമാകും.








