
കൊച്ചി: ഭാരതീയ അഭിഭാഷക പരിഷത്ത് കേരള ഹൈക്കോര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഇരുണ്ട ദിനങ്ങള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. അടിയന്തരാവസ്ഥയുടെ അരനൂറ്റാണ്ടുമായി ബന്ധപ്പെട്ട പരിപാടി എറണാകുളം രാജാജി റോഡ് ഗംഗോത്രി കല്ല്യാണ മണ്ഡപത്തില്‍ ആഗസ്ത് മൂന്നിന് നടക്കും. സെമിനാറില്‍ സോഷ്യല്‍ ആക്ടിവിസ്റ്റ് അഡ്വ. എ ജയശങ്കര്‍, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എന്‍ അനില്‍കുമാര്‍, ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍, ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡോ. എം രാജേന്ദ്രകുമാര്‍, മൊബിലൈസേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എം എസ് കിരണ്‍, കേരള ഹൈക്കോടതിയിലെ അഡ്വ. എസ് സനല്‍ കുമാര്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ എഡിറ്റര്‍ എം രാജശേഖര പണിക്കര്‍, അടിയന്തരാവസ്ഥ ഇരകളുടെ അസോസിയേഷന്‍ കേരള ജനറല്‍ സെക്രട്ടറി ആര്‍ മോഹനന്‍, ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള, ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കേരള ഹൈക്കോടതി അഡ്വ. ഒ എം ശാലിന, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഡ്വ. അശോക് മേഹ്ത, അടിയന്തരാവസ്ഥ വിരുദ്ധ ആക്ടിവിസ്റ്റ് കെ രാമന്‍പിള്ള, അഖില ഭാരതീയ അദിവക്ത പരിഷത് ദേശീയ പ്രസിഡന്റ് അഡ്വ. കെ ശ്രീനിവാസ മൂര്‍ത്തി എന്നിവര്‍ സംസാരിക്കും.
Photo Courtesy - Google










