
കേരള ഹൈക്കോടതി അഡിഷണൽ ജഡ്ജ് ജസ്റ്റിസ് ഈശ്വരൻ എസ് ഏകദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പ്രൊഫ എൻ ആർ മാധവ മേനോൻ സെന്റ്റിൽ ലീഗൽ ഫ്രെയിംവർക് ആൻഡ് സോഷ്യോ- ഇക്കണോമിക് റിയാലിറ്റിസ് ഓഫ് സ്ട്രീറ്റ് വെണ്ടർസ് എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ICSSR സ്പോണ്സർഷിപ്പോടെ നടത്തിയ സെമിനാർ കേരള ഹൈക്കോടതി അഡിഷണൽ ജഡ്ജ് ജസ്റ്റിസ് ഈശ്വരൻ എസ് ഉദ്ഘാടനം ചെയ്തു. ഉദ്‌ഘാടനവേളയിൽ ഉപജീവനത്തിനുള്ള അവകാശത്തെപ്പറ്റിയും ഇന്ത്യൻ ഭരണഘടന തെരുവുകച്ചവടക്കാർക്കു നൽകുന്ന സംരക്ഷണങ്ങളെപ്പറ്റിയും ജസ്റ്റിസ് ഈശ്വരൻ സംസാരിച്ചു.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. തെരുവ് വ്യാപാരികളുടെ അവകാശസംരക്ഷണം ഭരണഘടനാപരമായ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ICREP ഡയറക്ടർ ഡോ. വാണി കേസരി എ സ്വാഗതവും, ICSSR പ്രൊജക്റ്റ് അസിസ്റ്റന്റ് ഷെറിൻ മേരി ജോസ് നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് നടന്ന സെഷനുകളിൽ KILA സീനിയർ അർബൻ ഫെല്ലോ ഡോ. രാജേഷ് കെ, CSES സീനിയർ റിസർച് ഓഫീസർ ഡോ. ബിബിൻ തമ്പി, സെന്റ് തെരേസാസ് കോളേജ് അധ്യാപികയും എക്കണോമിക്സ് ഡിപ്പാർട്മന്റ് മേധാവിയും ആയ ഡോ. അനുപ ജേക്കബ്, NUALS പ്രൊഫസർ ഡോ. അനിൽ ആർ നായർ, ഹൈദരാബാദ് ICFAI ഫൌണ്ടേഷൻ ഫോർ ഹയർ എഡ്യൂക്കേഷനിൽ നിന്നും ഡോ. എം വി സുഭാഷിണി, സീനിയർ ഗവണ്മെന്റ് പ്ലീഡർ ഡോ. അഡ്വ. തുഷാര ജെയിംസ്, സെന്റർ ഫോർ പബ്ലിക് പോളിസി റിസർച് സീനിയർ ഫെല്ലോ ഡോ. മാട്രിൻ പാട്രിക്, സ്വതന്ത്ര ഗവേഷക പൂർണിമാ നാരായണൻ, മുൻ കൊച്ചി കോർപറേഷൻ കൗൺസിലർ അഡ്വ. പി എസ് വിജു എന്നിവർ സംസാരിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വന്ന വിദ്യാർഥികൾ, ഗവേഷകർ, അധ്യാപകർ എന്നിവർ സെമിനാറിന്റെ ഭാഗമായി അവരുടെ ഗവേഷണഫലങ്ങൾ പങ്കുവെച്ചു.
Photo Courtesy - Google








