
കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെയും (UEIGB) സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെയും സംയുക്താഭിമുഖ്യത്തിൽ “Reimagining Entrepreneurship: Innovation, Ecosystem and Impact” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. നാഷണൽ എംപ്ലോയ്മെന്റ് സർവീസസ്, എറണാകുളം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സാബു സി. ജി. സ്വാഗതം ആശംസിച്ചു.
തുടർന്ന് UEIGB ചീഫ് ഡോ. സംഗീത കെ. പ്രതാപും ഡെപ്യൂട്ടി ചീഫ് ശ്രീമതി രേഖ സി. വിയും വിഷയാവതരണം നടത്തി. വാർഡ് കൗൺസിലർ ശ്രീ. നജീബ് കളമശ്ശേരി, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ശ്രീ. പി. എസ്. ശ്രീജിത്ത്, രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി. സി., സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. സാം തോമസ്, എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ശ്രീ. സിജു എസ്. എന്നിവർ ആശംസകൾ നേർന്നു.
സംരംഭകത്വത്തിലെ നൂതന ആശയങ്ങൾ, സംരംഭകത്വ വികസനത്തിന് അനുകൂലമായ ആവാസവ്യവസ്ഥ, സാമൂഹിക-സാമ്പത്തിക മേഖലകളിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്ന സ്വാധീനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ സെമിനാറിൽ എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നായി 150-ഓളം വിദ്യാർഥികൾ പങ്കെടുത്തു.
Photo Courtesy - Google










