10:30pm 11 November 2026
NEWS
ദേശീയ വായനാദിനാചരണം നടത്തി
19/06/2026  04:09 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ വായനാദിനാചരണം നടത്തി
HIGHLIGHTS

കാക്കനാട് ഗവ ഒബ്സെർവേഷൻ ഫോർ ബോയ്സ് ഹോമിൽ സംഘടിപ്പിച്ച  ദേശീയ വായനാദിനാചരണം  ജെജെബി പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

 

കാക്കനാട് : എറണാകുളം ജ്യുവനേൽ ജസ്റ്റിസ് ബോർഡ്, ഗവ ഒബ്സെർവഷൻ ഹോം , ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ്, കാവൽ പ്രോഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാക്കനാട് ഗവ ഒബ്സെർവേഷൻ ഫോർ ബോയ്സ് ഹോമിൽ വെച്ച് ദേശീയ വായനാദിനാചരണം സംഘടിപ്പിച്ചു. ജെ ജെ ബി പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു. മോട്ടിവേഷണൽ സ്‌പീക്കർ ഷിജോ പത്താടാൻ മുഖ്യപ്രഭാഷണം നടത്തി. ജെജെബി മെമ്പർ അഡ്വ നളിനി പി അധ്യക്ഷത വഹിച്ചു. ഒബ്സെർവേഷൻ ഹോം സുപ്രന്റ് സിനി പി എസ്, ജെജെബി മെമ്പർ അഡ്വ ശ്രീജ കെ എസ്, കാവൽ രാജഗിരി കോർഡിനേറ്റർ ജിൻഷ ബാബു കെ എം എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img