07:56am 19 April 2026
NEWS
ദോഹ കോർണിഷിൽ ദേശീയ പരേഡ്: രാവിലെ 9ന് ഔദ്യോഗിക തുടക്കം; പ്രവേശനം രാവിലെ 5 മുതൽ 7.30 വരെ
17/12/2025  12:39 PM IST
nila
ദോഹ കോർണിഷിൽ ദേശീയ പരേഡ്: രാവിലെ 9ന് ഔദ്യോഗിക തുടക്കം; പ്രവേശനം രാവിലെ 5 മുതൽ 7.30 വരെ

 

ദോഹ: ഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 18ന് ദോഹ കോർണിഷിൽ സംഘടിപ്പിക്കുന്ന ദേശീയ പരേഡിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ സംസ്കാര മന്ത്രാലയം ക്ഷണിച്ചു. നാഷണൽ ഡേ ആഘോഷങ്ങളുടെ സംഘാടക സമിതിയിലൂടെയാണ് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
പൊതുജനങ്ങൾക്കുള്ള പ്രവേശനം രാവിലെ 5 മണിമുതൽ 7.30 വരെയാണ്.
ദേശീയ പരേഡ് രാവിലെ 9 ന് ഔദ്യോഗികമായി ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നാഷണൽ ഡേ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായ പരേഡിൽ വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img