
എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച ദേശീയ പോഷകാഹാര മാസാചരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ചെയ്യുന്നു. ഡോ. ഇന്ദു രാജീവ്, ഫാ. സെബി വിക്ടർ, ഡോ. നവ്യ മേരി കുര്യൻ, ശ്രീമതി. ശിൽപ ചന്ദ്രൻ എന്നിവർ വേദിയിൽ സംസാരിച്ചു.
കൊച്ചി: ലൂർദ് ആശുപത്രിയിൽ ദേശീയ പോഷകാഹാര മാസാചരണത്തിൻ്റെ ഭാഗമായി “ഫുഡ് കണക്ട്സ് അസ്” എന്ന വിഷയത്തെ ആസ്പദമാക്കി വിപുലമായ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂന്നിയ ഈ ബോധവൽക്കരണ പരിപാടി ആരോഗ്യപ്രവർത്തകർക്കും നഴ്സിംഗ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായി.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്‌സ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് നിർവഹിച്ചു.
ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. ഇന്ദു രാജീവ് ഫുഡ് കണക്ട്സ് അസ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു. എൻഡോക്രൈനോളജി വിഭാഗം കൺസട്ടൻ്റ് ഡോ. നവ്യ മേരി കുര്യൻ PCOS (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം)എന്ന രോഗത്തെ കുറിച്ച് ബോധവത്കരണം നടത്തി.പരിപാടിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ലൂർദ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബി വിക്ടർസമ്മാനങ്ങൾ വിതരണം ചെയ്തു.
പോഷകസമൃദ്ധമായ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂട്രീഷ്യസ് സ്നാക്സ് കൗണ്ടറും ഇതിൻ്റെ ഭാഗമായി ഒരുക്കി. ചീഫ് സയറ്റീഷ്യൻ ശ്രീമതി ശില്പ ചന്ദ്രൻ, സീനിയർ ഡയറ്റീഷ്യൻ ശ്രീമതി അനറ്റ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര, ഫാ. ആന്റണി റാഫേൽ കോമരംചാത്ത്, ഡോക്ടർമാർ, വിവിധ വിഭാഗം മേധാവികൾ, ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ പരിപാടിയിൽ സജീവമായി പങ്കെടുത്തു.
Photo Courtesy - Google








