09:17am 18 January 2026
NEWS
ഹൈദരാബാദ് നിസാമിന്റെ കൊട്ടാരം വിറ്റു
300 കോടിയുടെ കച്ചവടം നടത്തിയത്
മുന്‍ജീവനക്കാരന്‍, ഉടമ അറിഞ്ഞില്ല

13/11/2019  10:10 AM IST
Keralasabdam Online Desk
കൊട്ടാരം വിറ്റു, ഉടമ അറിഞ്ഞില്ല
HIGHLIGHTS

തട്ടിപ്പില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഉസ്മാന്‍, മുകേഷ് ഗുപ്ത എന്നിവര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. 1967 ല്‍ നിര്യാതനായ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ആണ് കൊട്ടാരത്തില്‍ അവസാനം താമസിച്ച കിരീടാവകാശി

ഹൈദരാബാദ് ആസ്ഥാനമായ നാട്ടുരാജ്യത്തിന്റെ തലവന്‍ നിസാം 'പള്ളിയുറങ്ങി'യ കൊട്ടാരം വ്യാജരേഖ ചമച്ച് 300 കോടി രൂപയ്ക്കു കശ്മീരിലുള്ള കമ്പനിക്കു മറിച്ചു വിറ്റു. പൈതൃക കെട്ടിടമായ നസ്രി ബാഗ് കൊട്ടാരമാണ് ഉടമസ്ഥരായ മുംബൈയിലെ നിഹാരിക ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയാതെ മുന്‍ജീവനക്കാരന്റെ നേതൃത്വത്തില്‍ വിറ്റത്. തട്ടിപ്പ് നടത്തിയ ഹൈദരാബാദ് സ്വദേശി സുന്ദരം കൊല്‍റുകുദ്രോ രവീന്ദ്രനെ  മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. 100 വര്‍ഷം പഴക്കമുള്ള കെട്ടിടം നിഹാരിക ഇന്‍ഫ്രാസ്ട്രക്ചര്‍ വാങ്ങിയത് 3 വര്‍ഷം മുന്‍പാണ്. അടുത്തിടെ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് കൊട്ടാരം തങ്ങളറിയാതെ കശ്മീരിലെ ഐറിസ് ഹോസ്പിറ്റാലിറ്റിക്കു വിറ്റത് കമ്പനി അറിയുന്നത്. അന്വേഷണത്തില്‍ രവീന്ദ്രനും കമ്പനിയിലെ മുന്‍ ജീവനക്കാരനായ സുരേഷ്‌കുമാറും ചേര്‍ന്നാണു വില്‍പന നടത്തിയതെന്നു വ്യക്തമായി. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ നടത്തിയ ഇമെയില്‍ സന്ദേശങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. തട്ടിപ്പില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഉസ്മാന്‍, മുകേഷ് ഗുപ്ത എന്നിവര്‍ക്കായി ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിട്ടുണ്ട്. 1967 ല്‍ നിര്യാതനായ നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ ആണ് കൊട്ടാരത്തില്‍ അവസാനം താമസിച്ച കിരീടാവകാശി. കൊട്ടാരത്തിന്റെ മുഖ്യ കെട്ടിടം സര്‍ക്കാരിന്റെ കൈവശമാണ്. കൊട്ടാരം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭാഗമാണ് വ്യാജരേഖ ചമച്ചു വിറ്റത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img