12:08am 13 November 2026
NEWS
ദേശീയ മാരിടൈം ദിനം: കുസാറ്റിൽ സെമിനാർ സംഘടിപ്പിച്ചു.
24/03/2026  03:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ മാരിടൈം ദിനം: കുസാറ്റിൽ സെമിനാർ സംഘടിപ്പിച്ചു
 

കൊച്ചി: 63-ാമത് ദേശീയ മാരിടൈം ദിനാഘോഷങ്ങളുടെ ഭാഗമായി “മാരിടൈം ഇന്ത്യ – എംപവറിംഗ് ദി പ്രോഗ്രസ്” എന്ന വിഷയത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗിൽ സെമിനാർ സംഘടിപ്പിച്ചു. കൊച്ചി മർക്കന്റൈൽ മറൈൻ ഡിപ്പാർട്മെന്റ് (MMD), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ എഞ്ചിനീയേഴ്സ് (ഇന്ത്യ) കൊച്ചി ബ്രാഞ്ച്, ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗ് (ഐആർഎസ്) എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി സെമിനാർ ഉദ്ഘാടനം ചെയ്തു. എം.എം.ഡി കൊച്ചി പ്രിൻസിപ്പൽ ഓഫീസർ ജെ. സെന്തിൽ കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.

സെമിനാറിന്റെ ഭാഗമായി സമുദ്രമേഖലയിലെ വിദഗ്ധർ പങ്കെടുത്ത രണ്ട് സാങ്കേതിക സെഷനുകൾ സംഘടിപ്പിച്ചു. കൊച്ചി വാട്ടർ മെട്രോ, കൊച്ചി പോർട്ട് അതോറിറ്റി, കൊച്ചി ഷിപ്പ്യാർഡ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രതിനിധികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img