12:57am 23 October 2026
NEWS
ദേശീയ പുരുഷ സൗന്ദര്യ വ്യക്തിത്വ മത്സരം നവംബറിൽ കൊച്ചിയിൽ നടക്കും
22/10/2026  08:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ പുരുഷ സൗന്ദര്യ വ്യക്തിത്വ മത്സരം  നവംബറിൽ കൊച്ചിയിൽ നടക്കും

കൊച്ചി:ഇന്ത്യയിലെ പുരുഷ സൗന്ദര്യ- വ്യക്തിത്വ മത്സരങ്ങൾ "ഗ്രേറ്റ് മാൻ ഓഫ് ദ യൂണിവേഴ്സ് – ഇന്ത്യ 2026" നവംബർ 28, 29, 30 തീയതികളിലായി കൊച്ചിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ശാരീരിക സൗന്ദര്യത്തിനും റാംപ് വാക്കിനും അപ്പുറം വ്യക്തിത്വം, ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വപാടവം, സാമൂഹിക ഉത്തരവാദിത്തം, കലാപരമായ കഴിവുകൾ എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത പുരുഷ സൗന്ദര്യ മത്സരങ്ങളിൽനിന്ന് വ്യത്യസ്തമായി സമഗ്രമായ വ്യക്തിത്വ വികസനത്തിനും പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹനം നൽകുന്നതായിരിക്കും മത്സരമെന്ന് അവർ പറഞ്ഞു.ദേശീയ മത്സരത്തോടനുബന്ധിച്ച് ടീൻ അംബാസഡർ ഇന്ത്യ ഇന്റർനാഷണൽ എന്ന പേരിൽ കൗമാരപ്രതിഭകൾക്കായുള്ള പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 13 മുതൽ 18 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ പരിപാടിയിൽ വ്യക്തിത്വ വികസനം, ആശയവിനിമയശേഷി, ആത്മവിശ്വാസം, കലാപരമായ കഴിവുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും. ദേശീയ മത്സരത്തിൽ വിജയികളായ മൂന്ന് പേർക്ക് ഫിലിപ്പയിൻസിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വാർത്താസമ്മേളനത്തിൽ  ജൂഡ് ഫെലിക്സ്, നമിത വട്ടക്കൊവ്വൽ, സൂര്യ രവീന്ദ്രൻ, അതുൽ സുരേഷ്,മുഹമ്മദ് നൈസൽ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img