06:16pm 12 November 2026
NEWS
രാജഗിരി കോളേജിൽ ദേശീയ തല കേസ് സ്റ്റഡി മത്സരം സംഘടിപ്പിച്ചു
21/01/2026  10:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരി കോളേജിൽ ദേശീയ തല കേസ് സ്റ്റഡി മത്സരം സംഘടിപ്പിച്ചു

 

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ കൊമേഴ്‌സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസ് വിഭാഗം, എസിസിഎ (യുകെ) യുടെ സഹകരണത്തോടെ ബി.കോം / ബി.ബി.എ / ബി.ബി.എം വിദ്യാർത്ഥികൾക്കായി ദേശീയ തല കേസ്സ് സ്റ്റഡി മത്സരം സംഘടിപ്പിച്ചു. മത്സരത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ. ഡോ. (ഫാ.) സാജു എം.ഡി. സി.എം.ഐ നിർവഹിച്ചു.

രാജ്യത്തെ 70 കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിന്റെ അന്തിമ റൗണ്ടിൽ മുംബൈയിലെ സെന്റ് സേവിയേഴ്‌സ് കോളേജ് ടീം ഒന്നാം സ്ഥാനം നേടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img