03:07pm 12 November 2026
NEWS
കുസാറ്റിൽ സംഘടിപ്പിച്ച ദേശീയ ലേബർ കോൺഫറൻസ് സമാപിച്ചു മികച്ച പ്രബന്ധങ്ങൾക്ക് പുരസ്കാരം
08/01/2026  05:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ സംഘടിപ്പിച്ച ദേശീയ ലേബർ കോൺഫറൻസ്  സമാപിച്ചു മികച്ച പ്രബന്ധങ്ങൾക്ക് പുരസ്കാരം

കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റും (KILE) കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) അപ്ലൈഡ് എക്കണോമിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ ലേബർ കോൺഫറൻസ് സമാപിച്ചു.

കോൺഫറൻസിൻ്റെ ഭാഗമായി തൊഴിൽ - കുടിയേറ്റം - തൊഴിൽ ചട്ടങ്ങൾ: പരസ്പര ബന്ധങ്ങളും സ്വാധീനവും, തൊഴിലിടത്തെ ആരോഗ്യം - സുരക്ഷ - ക്ഷേമം, അസംഘടിത മേഖല -  ഗിഗ് ഇക്കോണമി - പ്ലാറ്റ്‌ഫോം അധിഷ്ഠിത തൊഴിലുകൾ, നിർമിത ബുദ്ധിയും തൊഴിൽ ഉൽപ്പാദനക്ഷമതയും എന്നീ വിഷയങ്ങളിലായി അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ പ്രഖ്യാപിച്ചു.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) പിഎച്ച്.ഡി സ്കോളർമാരായ മുഹ്‌സിന കെ. ഹംസ & അർജുൻ ഗിരിജൻ എന്നിവരടങ്ങുന്ന ടീം, കുസാറ്റിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. നിമിത അബൂബക്കർ & പിഎച്ച്.ഡി സ്കോളറായ ശ്രീജ വി.എസ്, പി.ജി. വിദ്യാർഥികളായ ഫാത്തിമ ഇർഫാന പി.ഐ & ശ്രീലക്ഷ്മി സി. വാര്യർ, നന്ദന പി. എ എന്നിവർ മികച്ച പ്രബന്ധങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് അർഹരായി.

സമാപനത്തിന് മുന്നോടിയായി നടന്ന 'പോളിസി ഡയലോഗ്'  സെഷൻ ശ്രദ്ധേയമായി. അപ്ലൈഡ് എക്കണോമിക്സ് മുൻ മേധാവി ഡോ. എസ് ഹരികുമാർ അധ്യക്ഷത വഹിച്ച സെഷനിൽ തൊഴിൽ നയങ്ങളിലെ പ്രായോഗിക വശങ്ങൾ ചർച്ച ചെയ്തു. കിലെ റിസർച്ച് കോർ കമ്മിറ്റി ചെയർമാൻ ഡോ. എസ്. കെ. ശശികുമാർ, സി.പി.പി.ആർ സീനിയർ ഫെല്ലോ ഡോ. മാർട്ടിൻ പാട്രിക്, എൻ.എസ്.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. രാഹുൽ വി. കുമാർ എന്നിവർ സംസാരിച്ചു.

രണ്ടാം ദിവസമായ ഇന്നലെ നടന്ന വിവിധ മേഖലകളിൽ നിന്നുള്ള തൊഴിൽ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് കുസാറ്റ് ജോയിന്റ് രജിസ്ട്രാർ ശ്രീ. ഹരിലാൽ നിയന്ത്രിച്ച 'അനുഭവ സാക്ഷ്യം' സെഷൻ ശ്രദ്ധേയമായി. ചേന്ദമംഗലം കൈത്തറി ചെയർമാൻ ശ്രീ. പി.എസ്. ബേബി, കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) പ്രതിനിധി ശ്രീ. ജിജോ എം.ജി., നോൺ ബാങ്കിംഗ് എംപ്ലോയീസ് യൂണിയൻ പ്രതിനിധി ശ്രീ. ഷിജോയ് പോൾ, ചുമട്ടുതൊഴിലാളി പ്രതിനിധി ശ്രീ. ബിജു മോഹൻ, സെൻട്രൽ പബ്ലിക് സെക്ടർ പ്രതിനിധി ശ്രീ. എം.ജി. അജി എന്നിവർ സെക്ഷനിൽ സംസാരിച്ചു. പ്ലീനറി സെഷനിൽ 'ഇന്ത്യയുടെ പുതിയ തൊഴിൽ ചട്ടങ്ങളും തൊഴിലാളികളുടെ അവകാശങ്ങളും' എന്ന വിഷയത്തിൽ തൊഴിൽ നിയമ വിദഗ്ധനും കിലെ സീനിയർ ഫാക്കൽറ്റിയുമായ ശ്രീ. വർക്കിച്ചൻ പേട്ട മുഖ്യപ്രഭാഷണം നടത്തി. കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. വാണി കേസരി എ. ചർച്ചയിൽ പങ്കെടുത്തു

സമാപന ചടങ്ങിൽ കുസാറ്റ് അപ്ലൈഡ് എക്കണോമിക്സ് വകുപ്പ് മേധാവി ഡോ. പി.കെ. മനോജ് പ്രഭാഷണം നടത്തി. കോൺഫറൻസ് ജോയിന്റ് കോർഡിനേറ്റർ ഡോ. ശിഖ രമേഷ് ചടങ്ങിന് സ്വാഗതവും, കിലെ പ്രോഗ്രാം കോർഡിനേറ്റർ ഡോ. റഫീക്ക ബീവി എം. നന്ദിയും രേഖപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img