
കൊച്ചി: കേന്ദ്ര സർക്കാരിന്റെ യൂത്ത് അഫയേഴ്സ് മിനിസ്ട്രിയുടേയും അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ തമിഴ്നാട്ടിലെ സത്യഭാമ യൂണിവേഴ്സിറ്റിയിൽ നടന്ന 39 - ) മത് ദേശീയ അന്തർ സർവകലാശാല യുവജനോത്സവത്തിൽ നാല് ഒന്നാം സ്ഥാനങ്ങളോടെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് (കുസാറ്റ്) തിളക്കമാർന്ന വിജയം. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സോണൽ ഫെസ്റ്റിവലുകളിൽ തെരഞ്ഞെടുക്കപ്പെട്ട 142 സർവകലാശാലകളിൽ നിന്നും 3000 ലേറെ വിദ്യാർത്ഥികളാണ് 28 ഇനങ്ങളിൽ മത്സരിച്ചത്. കുസാറ്റിൽ നിന്നും 35 വിദ്യാർഥികൾ പങ്കെടുത്ത ഒൻപത് ഇനങ്ങളിൽ വെസ്റ്റേൺ ഗ്രൂപ്പ് സോങ്, സ്കിറ്റ്, വെസ്റ്റേൺ ഇൻസ്ട്രമെൻ്റൽ സോളോ, വെസ്റ്റേൺ വോക്കൽ സോളോ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും ക്ലാസ്സിക്കൽ ഇൻസ്ട്രമെൻ്റൽ സോളോയിൽ രണ്ടാം സ്ഥാനവും ഫോക്ക് ഓർക്കസ്ട്ര , ഡിബേറ്റ് ഹിന്ദി, ഡിബേറ്റ് ഇംഗ്ലീഷ് എന്നീ ഇനങ്ങളിൽ മൂന്നാം സ്ഥാനവും നേടി. സ്ക്കൂൾ ഓഫ് എൻജിനീയറിംങിലെ മനൻ എസ് ജയിൻ വെസ്റ്റേൺ ഇൻസ്ട്രമെൻ്റിലും സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ദിയ അന്ന വെസ്റ്റേൺ വോക്കൽ സോളോയിലും ഒന്നാം സ്ഥാനം നേടി. സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ മിൽക്ക എം. എൽ, ശിവ പി.ബാബു, മാത്തമാറ്റിക്സിലെ അജിത് നാരായണൻ ആർ, കൗശൽ കേന്ദ്രയിലെ വിവേക് വിനോദ്, മറൈൻ ജിയോഫിസിക്സ് ഡിപ്പാർട്ട്‌മെന്റിലെ അമൃത കെ. വി, ഫോട്ടോണിക്സിലെ ആദർശ് ഇ പി, സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ അതുൽ കൃഷ്ണ, ടോം പി. എസ്, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ നബീൽ നസീർ എന്നിവരുടെ ടീം സ്കിറ്റിലും സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ദിയ അന്ന, അതുൽ പി. ജയ്, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ ഗംഗ കൈലാസ്, സ്കൂൾ ഓഫ് എഞ്ചിനീറിംഗിലെ ദേവ നന്ദന പവൻ, നിരഞ്ജൻ വി. എം, നീലാംബരി എസ്, ടോം പി എസ്, മനൻ എസ് ജെയിൻ, അതുൽ കൃഷ്ണ, ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ മിലൻ കെ ആന്റണി എന്നിവരുടെ ടീം വെസ്റ്റേൺ ഗ്രൂപ്പ് സോങിലും ഒന്നാം സ്ഥാനം നേടി. അപ്ലൈഡ് കെമിസ്ട്രി ഇൻ്റഗ്രേറ്റഡ് എം. എസ്. സി ഒന്നാം വർഷം വിദ്യാർത്ഥി അഭിനന്ദ് സി. ഒ ഈസ്റ്റേൺ പെർക്കഷൻ രണ്ടാം സ്ഥാനവും സ്കൂൾ ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിലെ സ്നേഹ കെ. എസ്, സ്ക്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എലൈന എൽദോ എന്നിവർ ഹിന്ദി ഡിബേറ്റിലും മാത്തമാറ്റിക്സ് വിഭാഗത്തിലെ അനന്ത റാം പി. സ്ക്കൂൾ ഓഫ് എൻജിനിയറിംങിലെ നന്ദകുമാർ എസ്. ഇ എന്നിവരുടെ ടീം ഇംഗ്ലീഷ് ഡിബേറ്റിലും ഇക്കണോമിക്സ് വിഭാഗത്തിലെ അശ്വിനി എസ്, കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലെ അരവിന്ദ് ജി കുമാർ, ദേവദത്തൻ ടി, സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ അശ്വത് എസ്, നീലാംബരി എസ്, സംഗീത് ഉണ്ണികൃഷ്ണൻ, ദേവസേനൻ ആർ, ജി ഗോവർദ്ധൻ, ഹരികൃഷ്ണൻ ആർ, അതുൽ കൃഷ്ണ, എസ് അഗ്നിവേശ് അപ്ലൈഡ് കെമിസ്ട്രി ഇൻ്റഗ്രേറ്റഡ് എം. എസ്. സി ഒന്നാം വർഷം വിദ്യാർത്ഥി അഭിനന്ദ് സി ഒ എന്നിവരുടെ ടീം ഫോക്ക് ഓർക്കസ്ട്രയിൽ മൂന്നാം സ്ഥാനവും നേടി. യൂത്ത് വെൽഫെയർ ഡയറക്ടറും സിണ്ടിക്കേറ്റ് അംഗവുമായ ഡോ. പി. കെ ബേബി, ഡോ. അപർണ ലക്ഷ്മണൻ, ശ്രീ. വിനോദ് ടി. ജെ എന്നിവരുടെ നേതൃത്വത്തിൽ ആണ് സർവകലാശാല ടീം യുവജനോത്സവത്തിൽ പങ്കെടുത്തത്. സർവകലാശാലക്കുവേണ്ടി അഭിമാനാർഹമായ വിജയം കൈവരിച്ചവരെ വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി, രജിസ്ട്രാർ ഡോ. അരുൺ എ യു, ഫിനാൻസ് ഓഫീസർ സിഎംഎ ഗിരീഷ് കുമാർ പി. ജി, കൺട്രോളർ ഓഫ് എക്‌സാമിനേഷൻസ് ഡോ. മനോജ് എൻ, സിണ്ടിക്കേറ്റ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.








