03:43am 10 November 2026
NEWS
നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റിയുടെ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ്
08/05/2025  05:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റിയുടെ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ്
HIGHLIGHTS

നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റിയുടെ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ് കേന്ദ്ര ഭക്ഷ്യസംസ്‌കരണ-വ്യവസായ വകുപ്പ് കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാനില്‍ നിന്നും ജസ്‌പെയ്ഡ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് സില്‍വര്‍ലീഫ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബുബക്കര്‍ ഏറ്റുവാങ്ങുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി സമീപം.

കൊച്ചി ; നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡവലപ്‌മെന്റ് കൗണ്‍സില്‍ കമ്മിറ്റി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍  സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025-ല്‍ മാതൃകാപരമായ സംരംഭകത്വ മികവ് പുലര്‍ത്തിയ സംരംഭകരെ ആദരിച്ചു. എന്‍.ഐ.ഡി.സി.സിയുടെ നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ട്ണറായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി. അഡ്വ. കെ.ജി.അനില്‍ കുമാര്‍, ജസ്‌പെയ്ഡ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് സില്‍വര്‍ലീഫ് ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബുബക്കര്‍, എന്‍.ഐ.ഡി.സി.സി അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വാസുദേവ് എന്നിവരെയാണ് കേന്ദ്ര ഭക്ഷ്യസംസ്‌കരണ-വ്യവസായ വകുപ്പ് കാബിനറ്റ് മന്ത്രി ചിരാഗ് പാസ്വാന്‍ ആദരിച്ചത്. ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി മുഖ്യാതിഥിയായിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img