10:52pm 08 November 2026
NEWS
നാഷണൽ ഹൈവേ ജോയിൻറ് ആക്ഷൻ കൗൺസിൽ ഫോർ റെസിഡൻസ് ആൻ്റ് ട്രേഡേഴ്സ് താലൂക്ക് സംഘാടക കമ്മിറ്റി
08/11/2026  04:47 PM IST
nila
നാഷണൽ ഹൈവേ ജോയിൻറ് ആക്ഷൻ കൗൺസിൽ ഫോർ റെസിഡൻസ് ആൻ്റ് ട്രേഡേഴ്സ് താലൂക്ക് സംഘാടക കമ്മിറ്റി

ചെങ്ങന്നൂർ: കൊല്ലം- തേനി നാഷണൽ ഹൈവേ 183 നിർമ്മാണത്തിന്റെ ഭാഗമായി വീടും ഭൂമിയും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന നിലവിലെ പാതയോര നിവാസികൾ നാഷണൽ ഹൈവേ ജോയിൻറ് ആക്ഷൻ കൗൺസിൽ ഫോർ റെസിഡൻസ് ആൻഡ് ട്രേഡേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെണ്ണുക്കര, പുല്ലാന്താഴം കല്ലുമടിയിൽ ബിൽഡിങ്ങിൽ  യോഗം ചേർന്ന് നാഷണൽ ഹൈവേ ജോയിൻറ് ആക്ഷൻ കൗൺസിൽ ഫോർ റെസിഡൻസ് ആൻ്റ് ട്രേഡേഴ്സ് താലൂക്ക് സംഘാടക കമ്മിറ്റിക്ക് രൂപം കൊടുത്തു. ജില്ല വൈസ് ചെയർമാൻ പോൾ മാമ്മന്റെ അധ്യക്ഷതയിൽ ആക്ഷൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന ലീഗൽ സെൽ അംഗവുമായ അഡ്വ. ഇ.എൻ. ശാന്തി രാജ് വിഷയാവതരണം നടത്തി. 


ജില്ലാ ജനറൽ കൺവീനർ റ്റി.കോശി, ജില്ല വൈസ് ചെയർമാൻ കോശി മാത്യു, ജില്ല കൺവീനർ മധു ചെങ്ങന്നൂർ എന്നിവർ പ്രസംഗിച്ചു. 
കേരളത്തിൻറെ സവിശേഷ സാഹചര്യത്തെ കണക്കിലെടുത്ത് പാതയുടെ മധ്യത്തിൽ നിന്നും ഇരുവശങ്ങളിലേക്കും 75 മീറ്റർ വരെ മരവിപ്പിക്കുവാനുള്ള സുപ്രീംകോടതിയുടെ ഉത്തരവിൽ നിന്നും സംസ്ഥാനത്തെ സമ്പൂർണ്ണമായും ഒഴിവാക്കുക, പാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോൾ കമ്പോള വിലയ്ക്ക് തുല്യമായ വില നൽകുക, ഭവനങ്ങൾ നഷ്ടപ്പെടുന്നവർക്ക് സ്ഥലം വാങ്ങി വീട് നിർമ്മിക്കും വരെ വാടക വീട് എടുത്ത് താമസിക്കുവാനുള്ള വാടക പണം നൽകുക, വ്യാപാരികൾക്കും തൊഴിലാളികൾക്കും മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുവാൻ യോഗം തീരുമാനിച്ചു. അതിൻറെ ഭാഗമായി പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കുക, മുഖ്യമന്ത്രിക്ക് നൽകുവാനുള്ള നിവേദനത്തിൽ ഒപ്പു ശേഖരണം നടത്തുക, ഓരോ കുടുംബവും സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് വ്യക്തിഗത നിവേദനം നൽകുക, നവംബർ 29ന് താലൂക്ക് തല കൺവെൻഷൻ സംഘടിപ്പിക്കുക എന്നീ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു. പോൾ മാമ്മൻ, കോശി മാത്യു,  (രക്ഷാധികാരികൾ), റ്റി.എം. മാത്യു (ചെയർമാൻ), എസ് . പ്രസാദ് സിത്താര, ചെറിയാൻ മാത്യു, റേച്ചൽ തോമസ് (വൈസ് ചെയർമാൻമാർ), മധു ചെങ്ങന്നൂർ (ജനറൽ കൺവീനർ), ഡോ. അജിത് കുമാർ,ജോബി ജോസഫ്, വിനു ഉമ്മൻ (കൺവീനേഴ്സ് ), 24 എക്സിക്യൂട്ടീവ് അംഗങ്ങളും അടങ്ങുന്ന താലൂക്ക് സംഘാടക കമ്മിറ്റിക്ക് രൂപം കൊടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img