11:43pm 07 November 2026
NEWS
ദേശീയ പാത 66: ഗർഡർ തകർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണം. മന്ത്രി
പി. പ്രസാദ്

07/03/2025  05:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ പാത 66: ഗർഡർ തകർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണം. മന്ത്രി  പി. പ്രസാദ്

ആലപ്പുഴ : ദേശീയ പാത 66ൽ ആലപ്പുഴ ബീച്ച് വിജയാ പാർക്കിന് സമീപം ആലപ്പുഴ ബൈപ്പാസ് മേൽപ്പാല നിർമ്മാണത്തിനിടെ ഗർഡറുകൾ തകർന്ന് വീണ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു. 

ഇത് സംബന്ധിച്ച് ദേശീയ ഉപരിതല ഗതാഗത മന്ത്രി നിതിൻഗഡ്കരിക്ക് കത്ത് നൽകി. അപകടം നടന്ന സമയത്ത് ആരും ഉണ്ടാകാതിരുന്നതിനാൽ വൻദുരന്തം ഒഴിവായെങ്കിലും സമീപവാസികൾ ഭീതിയിലാണ്. ദേശീയപാതാ നിർമ്മാണത്തിനിടെ ഉണ്ടായ ഈ അപകടം ഗൗരവത്തിൽ കാണേണ്ടതാണ്.  നിർമ്മാണത്തിൻ്റെ ഗുണനിലവാരത്തിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും ഇതിനെ ഗൗരവമായെടുത്ത് ഒരു ഉന്നതതല വിദഗ്ദ സംഘം രൂപീകരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അതോടൊപ്പം ജില്ലയിൽ മറ്റ് പ്രദേശങ്ങളിൽ നടക്കുന്ന NH66 നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img