02:40am 16 August 2026
NEWS
ദേശീയ മത്സ്യ കർഷക ദിനാചരണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു
10/07/2026  07:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ മത്സ്യ കർഷക ദിനാചരണം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

റണാകുളം ജില്ലാ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ മത്സ്യകർഷക ദിനാചരണം സംഘടിപ്പിച്ചു. ഫിഷറീസ് കോംപ്ലക്സിലെ ഫിഷറീസ് അവയർനെസ്സ് ഹാളിൽ നടന്ന പരിപാടി   ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 

രാജ്യത്ത് ആദ്യമായി പ്രേരിത പ്രജനനത്തിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്നതിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ വിജയം കൈവരിച്ചതിന്റെ ഓർമ്മ പുതുക്കിക്കൊണ്ടാണ് ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ശുദ്ധജല മത്സ്യകൃഷി, ഓരു ജല മത്സ്യകൃഷി, കൂട് മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി തുടങ്ങി വിവിധ മേഖലകളിൽ മികവ് പുലർത്തിയ മുതിർന്ന മത്സ്യകർഷകരെ ആദരിച്ചു.

 മത്സ്യകർഷകർക്കായി വിവിധ ക്ലാസുകളും സംഘടിപ്പിച്ചു. മുതിർന്ന മത്സ്യകർഷകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു.ബ്ലോക്ക് തല ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും മത്സ്യകൃഷി മേഖലയ്ക്ക് ആശ്വാസമേകുന്ന പി എം എം കെ എസ് എസ് വൈ (PMMKSSY)പദ്ധതിയുടെ വൺ ടൈം ഇൻസെന്റീവിന് അപേക്ഷിക്കുന്നതിനെക്കുറിച്ചും അക്വാകൾച്ചർ ഇൻഷുറൻസിനെക്കുറിച്ചും കർഷകർക്ക് ബോധവൽക്കരണം നൽകി.NFDP രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് വഴിയും കെ.സി.സി ഹെൽപ് ഡെസ്ക് വഴിയും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കി. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട്  വിദഗ്ദർ  ക്ലാസുകളെടുത്തു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും മത്സ്യകർഷകരടക്കം 264 പേർ പങ്കെടുത്തു.

ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്‌ണൻ മുഖ്യാതിഥിയായി.കൊച്ചി കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിത സുരേഷ് ബാബു, കൗൺസിലർമാരായ  അഗസ്റ്റിൻ സെബാസ്റ്റ്യൻ, കെ. വി. പി. കൃഷ്ണകുമാർ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ (മധ്യമേഖല)  കെ.വി സുഗന്ധകുമാരി ,  എം.പി.ഇ.ഡി.എ ജൂനിയർ ടെക്നിക്കൽ ഓഫീസർ പി.ബിജിമോൻ, തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img