11:48pm 03 September 2026
NEWS
നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ലൂയി ബ്രെയിൽ അനുസ്മരണ സമ്മേളനവും കാഴ്ചയില്ലാത്തവർക്കുള്ള സ്മാർട്ട് വിഷൻ കണ്ണടകളുടെ വിതരണവും നടത്തി
07/01/2025  09:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ലൂയി ബ്രെയിൽ അനുസ്മരണ സമ്മേളനവും കാഴ്ചയില്ലാത്തവർക്കുള്ള സ്മാർട്ട് വിഷൻ കണ്ണടകളുടെ വിതരണവും നടത്തി

എറണാകുളം : നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് കേരളഘടകം സംഘടിപ്പിച്ച 216 മത് ലൂയി ബ്രെയിൽ ജന്മദിന സമ്മേളന വും സംസ്ഥാനത്തെ കാഴ്ച പരിമിതർക്ക് എൻ എഫ് ബി  ബിപിസിഎല്ലിന്റെ സഹകരണത്തോടെ നൽകുന്ന സ്മാർട്ട് വിഷൻ കണ്ണടകളുടെ വിതരണം ഉദ്ഘാടനവും ജസ്റ്റിസ് പി എസ് ഗോപിനാഥൻ  നിർവഹിച്ചു.ഇടപ്പള്ളി അമൃത ആശുപത്രി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ  നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് സംസ്ഥാന പ്രസിഡണ്ട് എം ആർ സതീഷ് കുമാർ അധ്യക്ഷതവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കാശി മണി ലൂയി ബ്രെയിൽ അനുസ്മരണ പ്രഭാഷണം നടത്തി.

സ്വാമി അമൃത സ്വരൂപാനന്ദപുരി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. സംഗീത സംവിധായകൻ ടി എസ് രാധാകൃഷ്ണ, തണൽ പരിവാർ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ, സക്ഷമ കേരള ട്രഷറർ കൃഷ്ണകുമാർ, ഡോക്ടർ ഗോപാൽ എസ് പിള്ള, ഡോക്ടർ അനിൽ രാധാകൃഷ്ണൻ, ഡോക്ടർ പ്രേമ നെടുങ്ങാടി,  സോയി ജോസഫ് , നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് കേരള വനിതാ വിഭാഗം വൈസ് പ്രസിഡണ്ട് കെ പി സാലി എന്നിവർ പ്രസംഗിച്ചു.ഭാരത് പെട്രോളിയത്തിന്റെ സഹകരണത്തോടെ നാഷണൽ ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് കേരള ഘടകം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത  കാഴ്ചയില്ലാത്ത 40 പേർക്കാണ് സ്മാർട്ട് വിഷൻ കണ്ണടകൾ വിതരണം ചെയ്തു പ്രത്യേക പരിശീലനം നൽകിയത്.

ലൂയി ബ്രെയിൽ ജന്മദിന അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് മലയാളം വിഭാഗത്തിൽ ബ്രെയിൽ ലിപി വായന മത്സരവും സംഘടിപ്പിച്ചു.

സമാപന സമ്മേളനത്തിൽ എറണാകുളം ജില്ല സാമൂഹ്യ നീതി ഓഫീസർ സിനോ സേവി അധ്യക്ഷത വഹിച്ചു മത്സര ജേതാക്കൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ് : 216 മത് ലൂയി ബ്രെയിൽ ജന്മദിന സമ്മേളനത്തോടനുബന്ധിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാന കമ്മിറ്റി ഭാരത് പെട്രോളിയം കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കാഴ്ചയില്ലാത്തവർക്കുള്ള സ്മാർട്ട് വിഷൻ കണ്ണടകളുടെ വിതരണ ഉദ്ഘാടനം ജസ്റ്റിസ് പി എസ് ഗോപിനാഥൻ നിർവഹിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img