09:31am 11 November 2026
NEWS
ദേശീയ എക്കോകാര്‍ഡിയോഗ്രഫി വാര്‍ഷിക സമ്മേളനം (സെപ്റ്റംബര്‍ 18) മുതല്‍ കൊച്ചിയില്‍
17/09/2025  06:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ എക്കോകാര്‍ഡിയോഗ്രഫി വാര്‍ഷിക സമ്മേളനം  (സെപ്റ്റംബര്‍ 18) മുതല്‍ കൊച്ചിയില്‍
HIGHLIGHTS

പതിനഞ്ചിലേറെ വിദേശ ഡോക്ടര്‍മാരുള്‍പ്പെടെ 1500ലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കും; നൂറിലേറെ വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും

കൊച്ചി: ഇന്ത്യന്‍ അക്കാദമി ഓഫ് എക്കോകാര്‍ഡിയോഗ്രഫി (ഐഎഇ) യുടെ വാര്‍ഷിക സമ്മേളനമായ എക്കോ ഇന്ത്യ 2025ന്  (2025 സെപ്റ്റംബര്‍ 18) കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാകും. കേരള യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും. ഹൃദ്രോഗചികില്‍സാ രംഗത്തു നിര്‍ണായകമായ കാര്‍ഡിയോവസ്‌കുലാര്‍ ഇമേജിംഗിലെയും എക്കോകാര്‍ഡിയോഗ്രാഫിയിലെയും നൂതന കണ്ടുപിടുത്തങ്ങളും പ്രവണതകളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

നൂറിലധികം അന്തരാഷ്ട്ര വിദഗ്ധരുടെ പ്രഭാഷണങ്ങളും ശില്‍പ്പശാലകളും 150-ലധികം കേസ് സ്റ്റഡികളും ഗവേഷണ പ്രബന്ധങ്ങളും സമ്മേളനത്തിന്റെ ഭാഗമായി അരങ്ങേറും. എക്കോ ഇന്ത്യ 2025 ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ജോസഫ് മാഞ്ഞൂരാന്‍, ഐഎഇ ദേശീയ പ്രസിഡന്റ് ഡോ. ആര്‍. മണിവാസകം, സയന്റിഫിക് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ശന്തനു സെന്‍ഗുപ്ത, ഐഎഇ ജനറല്‍ സെക്രട്ടറി ഡോ. സിമ്മി മനോച്ച, ഐഎഇ കേരള ചാപ്റ്റര്‍ പ്രസിഡന്റ് പ്രൊഫ. കെ. സുനിത വിശ്വനാഥന്‍, എക്കോ ഇന്ത്യ 2025 ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജെയിംസ് തോമസ് തുടങ്ങിയവര്‍ ഉദഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 15ലേറെ ഡോക്ടര്‍മാര്‍ക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1500ലേറെ ഡോക്ടര്‍മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img