12:37pm 13 November 2026
NEWS
നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ പുരസ്‌ക്കാരം തൃപ്പൂണിത്തുറ ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്
08/11/2025  05:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ പുരസ്‌ക്കാരം തൃപ്പൂണിത്തുറ ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്
HIGHLIGHTS

തൃപ്പൂണിത്തുറ ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് ലഭിച്ച നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യ പുരസ്‌ക്കാരം കോളേജ് ഡീന്‍ ഡോ. ദീപ ഉണ്ണിത്താനും അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗൗതമി സതീഷും സ്വീകരിക്കുന്നു. ഡോ. അരുണ്‍ കുമാര്‍ ചക്രവര്‍ത്തി, പ്രൊഫ. രാജേഷ് കുമാര്‍, ഡോ. സൂത്രധര്‍ എന്നിവര്‍ സമീപം

കൊച്ചി: തൃപ്പൂണിത്തുറ ഭവന്‍സ് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന് 2025-ലെ കേരളത്തിലെ മികച്ച പ്രകടനം കാഴ്ചവെച്ച എന്‍ ഡി എല്‍ ഐ ക്ലബ്ബ് അവാര്‍ഡ് ലഭിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ഐ ഐ ടി ഖരഗ്പൂര്‍ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പഠന വിഭവങ്ങളുടെ വെര്‍ച്വല്‍ ശേഖരമായ നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യയാണ് (എന്‍ ഡി എല്‍ ഐ) പുരസ്‌കാരം സമ്മാനിച്ചത്. 

കൊല്‍ക്കത്തയിലെ ഐ ഐ ടി ഖരഗ്പൂരില്‍ നടന്ന മൂന്നുദിവസത്തെ കെഇഡിഎല്‍ഡി 2025 (വിജ്ഞാന ശാക്തീകരണവും ഡിജിറ്റല്‍ ലൈബ്രറി വികസനവും) സിംപോസിയത്തിലായിരുന്നു അവാര്‍ഡ് ദാനം. കോളേജ് ഡീന്‍ ഡോ. ദീപ ഉണ്ണിത്താനും അസിസ്റ്റന്റ് ലൈബ്രേറിയന്‍ ഗൗതമി സതീഷുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുന്നതിനും സര്‍ഗ്ഗാത്മകത വളര്‍ത്തുന്നതിനും അക്കാദമിക് മികവിനെ പിന്തുണയ്ക്കുന്നതിനുമായി നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി ഓഫ് ഇന്ത്യയുടെ ക്ലബ്ബ് പ്ലാറ്റ്ഫോം കോളേജ് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാണ് പുരസ്‌ക്കാരം.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img