07:34pm 28 July 2026
NEWS
മുർബേൺ സിദ്ധാന്തത്തെക്കുറിച്ച് ദേശീയ ചർച്ച
28/07/2026  05:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മുർബേൺ സിദ്ധാന്തത്തെക്കുറിച്ച് ദേശീയ ചർച്ച

കൊച്ചി: കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ 'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ച് കൊച്ചിയിൽ ദേശീയ ചർച്ച സംഘടിപ്പിക്കുന്നു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച ആഗസ്ത് മൂന്നിനും നാലിനും സിഎംഎഫ്ആർഐയിൽ നടക്കും. 

ശരീര കോശങ്ങൾക്കുള്ളിൽ നടക്കുന്ന നേരിയ തോതിലുള്ള രാസപ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് മുർബേൺ സിദ്ധാന്തം. കോശങ്ങളിലെ ഓക്‌സിജന്റെ സാന്നിധ്യത്തിൽ ഉണ്ടാകുന്ന ചില ഘടകങ്ങൾ  ജീവന്റെ നിലനിൽപ്പിന് നിയന്ത്രിത അളവിൽ അത്യാവശ്യമാണെന്ന് നിരീക്ഷിക്കുന്നതാണ് ഈ സി്ദ്ധാന്തം. ശാസത്രജ്ഞർ, സർവകലാശാല അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. മുർബേൺ സിദ്ധാന്തത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ചർച്ചകളാണ് നടക്കുക. 

പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 30നുള്ളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ: 9562911181

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img