NEWS
ദേശീയദിനം: ഡിസംബർ 16 മുതൽ 19 വരെ ദോഹ തീരത്ത് കടൽയാത്രയ്ക്ക് വിലക്ക്
16/12/2025 11:10 AM IST
nila

ദോഹ:ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുസുരക്ഷയും ദേശീയ സുരക്ഷയും ഉറപ്പാക്കുന്നതിന്, ദോഹയുടെ തീരമേഖലയിൽ മറൈൻ നാവിഗേഷനു താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മുതൽ ഷെറാട്ടൺ ദോഹ ഹോട്ടൽ വരെ ഉള്ള തീരപ്രദേശത്താണ് നിയന്ത്രണം ബാധകമാകുന്നത്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ്, വിനോദ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കികൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള
ജലഗതാഗതങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു.
ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 8 മണി വരെയാണ് മറൈൻ നാവിഗേഷനു താൽക്കാലിക വിലക്ക്. ദേശീയദിന പരിപാടികൾ വിജയകരമായി നടത്തുന്നതിനായി പുറപ്പെടുവിച്ച നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











