05:47am 13 November 2026
NEWS
ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം: പതാക ഉയർത്തി സംസ്കാരമന്ത്രി
13/12/2025  06:25 AM IST
nila
ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം: പതാക ഉയർത്തി സംസ്കാരമന്ത്രി

 

ദോഹ: ദേശീയ ദിനാഘോഷങ്ങൾക്ക് ഉം സലാലിലെ ദർബ് അൽ സായിയിൽ
സംസ്കാരമന്ത്രി ഷെയ്ഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് അൽ താനി ദർബ്
ഉത്ഘാടനം ചെയ്തു.
 ഡിസംബർ 10 മുതൽ 20 വരെ 11 ദിവസങ്ങളിലായി വൈവിധ്യമാർന്ന പൈതൃക–സാംസ്കാരിക പരിപാടികൾ നടക്കും.
ഉദ്ഘാടന വേളയിൽ ദേശീയ പതാക ഉയർത്തൽ, ദേശഭക്തിഗാനങ്ങൾ, അറേബ്യൻ കുതിരകളും ഒട്ടകങ്ങളും ഉൾപ്പെട്ട പെരുമഴപ്പറേഡ്, പരമ്പരാഗത ഖത്തറി അർദ തുടങ്ങിയവ അവതരിപ്പിച്ചു.ഉദ്ഘാടനത്തിനു ശേഷം മന്ത്രിയും വിദേശരാജ്യങ്ങളുടെ ഡിപ്ലോമാറ്റുമാരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് 150,000 ച.മീ. വിസ്തീർണ്ണത്തിലുള്ള സാംസ്കാരിക–കലാപരിപാടികൾ സന്ദർശിച്ചു. ഖത്തറിന്റെ ചരിത്രവും മൂല്യങ്ങളും ഒരുമിച്ച് അനുഭവിക്കാനുള്ള സ്ഥിരമായ ദേശീയ വേദിയായി ദർബ് അൽ സായി മാറിയെന്ന് അധികൃതർ വ്യക്തമാക്കി.
സന്ദർശകർക്ക് പൂർവ്വകാല ഖത്തറിന്റെ ഭൂമിപൈതൃകം, കടൽപൈതൃകം, പഴയ ഖത്തറി വീടുകൾ, പഴയ മാർക്കറ്റ്,
‘അൽ മക്തർ’ എന്ന ബെഡ്വിൻ ജീവിതാനുഭവ കേന്ദ്രം,
‘അൽ എസ്ബ’യിൽ ഒട്ടകസവാരി പഠിക്കാൻ അവസരം,
‘അൽ ബിദഅ’യിൽ കടൽചരിത്രം എന്നിവ ആസ്വദിക്കാം.കുട്ടികൾക്കായി സ്പോർട്സ്, ഗെയിംസ്, മരുഭൂമി ജീവിതപരിചയം, ഡിജിറ്റൽ എക്സ്പീരിയൻസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
 സെമിനാറുകൾ, കവിതാസന്ധ്യകൾ, കലാപ്രദർശനങ്ങൾ എന്നിവയും നടക്കും.
പ്രധാന പ്രദർശനങ്ങളിൽ ‘ഇയർ ഓഫ് ദി ഡ്രൗണിംഗ്’, യുസുഫ് അഹമ്മദ്‌ിന്റെ പനനാരച്ച പകർപ്പു കലാസൃഷ്ടികൾ, മുഹമ്മദ് അൽ-ജൈദയുടെ ‘ഫീച്ചേഴ്സ് ഓഫ് ലൈഫ്’ തുടങ്ങിയവയും ഉൾപ്പെടുന്നു.ഉച്ചയ്ക്ക് 3മണിമുതൽ രാത്രി 11 വരെയാണ്  പൊതുജനങ്ങൾക്ക് പ്രവേശനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img