
ദോഹ:ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തർ ഇസ്‌ലാമിക് ബാങ്ക് (QIB) പ്രത്യേക ശമ്പള കൈമാറ്റ ക്യാമ്പയിൻ ആരംഭിച്ചു. ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിലൂടെ ശമ്പളം QIBയിലേക്ക് കൈമാറ്റം ചെയ്യുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ ആനുകൂല്യങ്ങൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
ക്യാമ്പയിൻ കാലയളവിൽ ശമ്പളം QIBയിലേക്ക് മാറ്റുന്ന പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്ക് 18,000 അബ്ഷർ റിവാർഡ് പോയിന്റുകൾ, ആദ്യ വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് കാർഡ്, കൂടാതെ ബാധ്യതകൾ QIBയിലേക്ക് മാറ്റുമ്പോൾ മത്സരാധിഷ്ഠിത ലാഭനിരക്ക് ലഭിക്കും. ക്യാമ്പയിനിന് അർഹത നേടുന്നതിനായി കുറഞ്ഞത് 10,000 ഖത്തർ റിയാൽ മാസശമ്പളം ഉണ്ടായിരിക്കണം. എല്ലാ ആനുകൂല്യങ്ങളും നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും.
“ഖത്തർ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി QIBയെ പ്രധാന ബാങ്കിംഗ് പങ്കാളിയായി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെ ആദരിക്കാനാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന്
QIB റീട്ടെയിൽ ബാങ്കിംഗ് ജനറൽ മാനേജർ ഡി. ആനന്ദ് പറഞ്ഞു.ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങളും ആഗ്രഹങ്ങളും പിന്തുണയ്ക്കുന്ന മൂല്യവർധിത സേവനങ്ങളും സൗകര്യപ്രദമായ ബാങ്കിംഗ് പരിഹാരങ്ങളും നൽകാനുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ക്യാമ്പയിൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
900-ലധികം എയർലൈൻസുകളിൽ വിമാന ടിക്കറ്റുകൾ, 4.5 ലക്ഷം ഹോട്ടലുകളിൽ താമസം, ഓൺലൈൻ ഷോപ്പിംഗ്, ഇ-വൗച്ചറുകൾ എന്നിവയ്ക്കായും ഉരിദു, വോഡാഫോൺ, കഹ്റാമാ ബില്ലുകൾ അടയ്ക്കാനും, ഖത്തർ എയർവെയ്സിന്റെ അവിയോസ് പോയിന്റുകളിലേക്ക് മാറ്റാനും അബ്ഷർ പോയിന്റുകൾ ഉപയോഗിക്കാം.










