12:27am 12 November 2026
NEWS
ദേശീയ ഡാൻസ് ഫെസ്റ്റിവലിന് കൊടിയിറങ്ങി
23/11/2025  10:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ ഡാൻസ് ഫെസ്റ്റിവലിന് കൊടിയിറങ്ങി

ചാവറ കൾച്ചറൽ  സെന്ററിൽ രണ്ടുദിവസമായി നടക്കുന്ന നാഷണൽ ഡാൻസ് ഫെസ്റ്റിവലിന്ഇ നൃത്യ 2025 ന്  സമാപനമായി. സി എം ഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ റവ. ഡോ. മാർട്ടിൻ മള്ളാത്ത് സന്ദേശം നൽകി. ആസാമിൽ നിന്നുള്ള ബിഹു, ഒഡീഷ്യയിൽ നിന്നുള്ള സബ്ബൽ പൂരി, ജാർഖണ്ഡിൽ നിന്നുള്ള സന്താൽ, ബിഹാറിൽ നിന്നുള്ള  ബോജ്പുരി, ഗുജറാത്ത്, മറാത്തി, കാശ്മീരി, പഞ്ചാബി,തുടങ്ങിയ  നൃത്തങ്ങൾ അവതരിപ്പിച്ചു. മീന കുറുപ്പും സീന ഉണ്ണിയും ചേർന്ന് കഥകളി അവതരിപ്പിച്ചു. ടി. പി. വിവേകും രെത്നശ്രീ അയ്യരും ചേർന്ന് ഹിന്ദുസ്ഥാനി ഭജൻസ് അവതരിപ്പിച്ചു. നൃത്യമലാഞ്ച സിൽഗുരി ഗ്രൂപ്പ്‌ അവതരിപ്പിച്ച വന്ദേമാതരത്തോടെ ഡാൻസ് ഫെസ്റ്റിവൽ സമാപിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., ഫാ. മാർട്ടിൻ മള്ളാത്ത് സി. എം. ഐ. എന്നിവർ കലാകാരികൾക്ക് ഉപഹാരം നൽകി.തുടർന്ന് നർത്തകിയും നടിയുമായ നവ്യ നായരുടെ ഭരതനാട്യം അരങ്ങേറി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img