
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ 'നൃത്യ 2025' നവംബര്‍ 22,23 തീയതികളില്‍ നടക്കും. കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങളില്‍ നിന്നായി നൂറോളം കലാകാരന്മാരും കലാകാരികളുമാണ് ദ്വിദിന ദേശീയ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. കലയിലൂടെ ദേശീയോദ്ഗ്രഥനം എന്ന ആശയം മുന്‍നിര്‍ത്തി ഒരുങ്ങുന്ന നൃത്തോത്സവത്തിന്റെ ഭാഗമായി ഡാന്‍സ് കോണ്‍ക്ലേവും നടക്കും. പ്രശസ്ത നടി റിമ കല്ലിങ്കല്‍ ,നടിയും നര്‍ത്തകിയുമായ ഡോ.വിന്ദുജ മേനോന്‍ , ധരണി സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് മാനേജിങ് ട്രസ്റ്റി ശ്യാമള സുരേന്ദ്രന്‍,കലാമണ്ഡലം മുന്‍ ഡപ്യൂട്ടി രജിസ്ട്രാറും പ്രമുഖ കലാ നിരൂപകനുമായ വി. കലാധരന്‍, കലാമണ്ഡലം ഐശ്വര്യ ,ആര്‍ എല്‍.വി. ഷിംന രതീഷ് എന്നിവര്‍ പങ്കെടുക്കും.. രാജ്യത്തെ മികവുറ്റ നര്‍ത്തകരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കുന്ന ഫെസ്റ്റിവലിന് വിവിധ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക് , ഓട്ടന്‍ തുള്ളല്‍ തുടങ്ങിയവയ്‌ക്കൊപ്പം പ്രമുഖ താരങ്ങളായ റിമ കല്ലിങ്കലിന്റെ 'നെയ്തും ' നവ്യ നായരുടെ ഭരതനാട്യ കച്ചേരിയും അരങ്ങേറും .നവംബര്‍ 22, ശനിയാഴ്ച രാവിലെ 10 മണിക്ക് മേളയ്ക്ക് തിരി തെളിയും. രാവിലെ 10 മണിമുതല്‍ 5 മണിവരെ ശനിയാഴ്ചയും ഞായറാഴ്ചയും നൃത്ത വിദ്യാര്‍ത്ഥികള്‍,മാതാപിതാക്കള്‍, അധ്യാപകന്‍, മറ്റ് ഈ ഡാന്‍സ് ഫെസ്‌റിവലിലേക്കു സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. അറിയിച്ചു
Photo Courtesy - Google







