05:34pm 27 April 2026
NEWS
ബാങ്ക് പെന്‍ഷന്‍കാരുടെയും വിരമിച്ചവരുടെയും
ദേശീയ സമ്മേളനത്തിന് ഇന്നു കൊച്ചിയില്‍ തുടക്കം

27/04/2026  03:44 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബാങ്ക് പെന്‍ഷന്‍കാരുടെയും വിരമിച്ചവരുടെയും ദേശീയ സമ്മേളനത്തിന് ഇന്നു കൊച്ചിയില്‍ തുടക്കം

 

കൊച്ചി: ബാങ്ക് പെന്‍ഷന്‍കാരെയും വിരമിച്ച ജീവനക്കാരെയുംപ്രതിനിധീകരിക്കുന്ന ദേശീയസംഘടനയായ ഓള്‍ ഇന്ത്യ ബാങ്ക് പെന്‍ഷനേഴ്‌സ് ആന്‍ഡ് റിട്ടയറീസ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.പി.എ.ആര്‍.സി.) യുടെ അഞ്ചാമത് ത്രൈവാര്‍ഷിക ദേശീയസമ്മേളനത്തിന് ഇന്നു കൊച്ചിയില്‍ തുടക്കം. നാളെ സമാപിക്കും.
ടൗണ്‍ഹാളില്‍ ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടി ഹൈക്കോടതി റിട്ട. ജഡ്ജി വി.ജി. അരുണ്‍ ഉദ്ഘാടനം ചെയ്യും.
പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ ഉന്നതതലത്തില്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കുക, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, നബാര്‍ഡ് പെന്‍ഷന്‍കാരെ പോലെ സേവനത്തിലുള്ള ജീവനക്കാരുടെ ഓരോ വേതനപരിഷ്‌കരണത്തോടൊപ്പവും പെന്‍ഷന്‍ പുതുക്കല്‍/പരിഷ്‌കരണംനടപ്പാക്കുക, പെന്‍ഷന്‍ എന്നത് മാറ്റിവച്ച വേതനം ആണെന്ന് അംഗീകരിക്കുക, ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ ചട്ടങ്ങളിലെ നിയമവ്യവസ്ഥകള്‍ പ്രത്യേകിച്ച് റഗുലേഷന്‍ 35(1) അനുസരിച്ചുള്ള പെന്‍ഷന്‍ അപ്‌ഡേഷന്‍ നടപ്പിലാക്കുക, സേവനത്തിലുള്ള ജീവനക്കാര്‍ക്കുള്ളതുപോലെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയംബാങ്കുകള്‍ വഹിക്കുക/അല്ലെങ്കില്‍ സര്‍ക്കാര്‍ പെന്‍ഷന്‍കാരെ പോലെ സി.ജി.എച്ച്.എസ്. പദ്ധതി ബാങ്ക് പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കുക,
2022- നു മുമ്പ് വിരമിച്ചവര്‍ക്ക് ലഭിക്കുന്ന ഡി.എ.യിലെവിവേചനംഅവസാനിപ്പിക്കുക, സ്‌പെഷ്യല്‍ അലവന്‍സ് അടിസ്ഥാന പെന്‍ഷനും ഗ്രാറ്റുവിറ്റിയും കണക്കാക്കുന്നതില്‍ ഉള്‍പ്പെടുത്തുക, സ്വകാര്യ ബാങ്ക് പെന്‍ഷന്‍കാര്‍ക്കും എക്‌സ്‌ഗ്രേഷ്യ അനുവദിക്കുക, ഹൈക്കോടതിവിധിപ്രകാരം ഗ്രാറ്റുവിറ്റി നല്‍കുക, മുമ്പ് പെന്‍ഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ആര്‍.ബി.ഐയില്‍ നല്‍കിയതുപോലെ ഒരിക്കല്‍ കൂടി പെന്‍ഷന്‍ ഓപ്ഷന്‍ അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സമ്മേളനം ഉന്നയിക്കുന്നത്.
ആയിരത്തോളം പ്രതിനിധികള്‍ ദ്വിദിനസമ്മേളനത്തില്‍ പങ്കെടുക്കും. ഓപ്പണ്‍ സെഷനില്‍ മൂവായിരത്തിലധികം പെന്‍ഷന്‍കാര്‍ പങ്കെടുക്കും.
ഇന്നു വൈകിട്ട് നാലിന് സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പരിസരത്തു നിന്നാരംഭിക്കുന്ന റാലി ടൗണ്‍ഹാളില്‍ സമാപിക്കും. തുടര്‍ന്ന്  5 ന് ഉദ്ഘാടനസമ്മേളനം നടക്കും.
ഇന്നു രാവിലെ 9.30-ന്, എ.ഐ.ബി.പി.എ.ആര്‍.സി. ദേശീയ പ്രസിഡന്റ് കെ.വി. ആചാര്യപതാകഉയര്‍ത്തും. പ്രതിനിധി സമ്മേളനം രാവിലെ 10 ന് നടക്കും.
30 വര്‍ഷം മുമ്പാരംഭിച്ച ഭിച്ച ബാങ്ക് പെന്‍ഷന്‍ പദ്ധതി ഇതുവരെ ഒരു പരിഷ്‌കരണവും ലഭിക്കാത്ത ഏക മേഖലയാണ് ബാങ്കിങ് മേഖലയെന്ന്  ആചാര്യ പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ആര്‍.ബി.ഐയിലും നബാര്‍ഡിലും പെന്‍ഷന്‍പരിഷ്‌കരിച്ചിട്ടും പൊതുമേഖലാബാങ്കുകള്‍, ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, പ്രാദേശികഗ്രാമീണബാങ്കുകള്‍ എന്നിവയില്‍ സമാനമായ പരിഷ്‌കരണം നടപ്പാക്കുന്നതില്‍ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പരാജയപ്പെട്ടുവെന്നും അവര്‍ വിമര്‍ശിച്ചു.
ജീവനക്കാരുടെ വിഹിതമായി സമാഹരിച്ച 4.5 ലക്ഷംകോടിയിലധികംതുകപെന്‍ഷന്‍ ട്രസ്റ്റ് ഫണ്ടില്‍ നിലവിലുണ്ടെന്നും, സര്‍ക്കാരിന്അധികസാമ്പത്തികഭാരംസൃഷ്ടിക്കാതെയും പെന്‍ഷന്‍ പരിഷ്‌കരണംനടപ്പാക്കാന്‍ കഴിയുമെന്നും നേതാക്കള്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img