01:06am 12 November 2026
NEWS
രാജഗിരിയിൽ ദേശീയ സമ്മേളനം ആരംഭിച്ചു
27/11/2025  05:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ ദേശീയ സമ്മേളനം ആരംഭിച്ചു

കളമശ്ശേരി :രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസും കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വി ദിന ദേശീയ സമ്മേളനം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് വൈസ് ചാൻസലർ പ്രൊഫസർ ജി.ബി. റെഡ്ഢി ഉദ്‌ഘാടനം  ചെയ്തു. ഡോ. (ഫാ.) സാജു  എം. ഡി. ഡോ. ബിനോയ് ജോസഫ്, ഡോ. കിരൺ തമ്പി , ഡോ. കല്യാണി എന്നിവർ സംസാരിച്ചു. "ഇന്ത്യയിലെ വയോജനങ്ങൾക്ക് ഒരു പുതിയ യുഗം: വെല്ലുവിളികൾ, പരിഹാരങ്ങൾ, ഭാവി ദിശകൾ" എന്ന വിഷയം  ചർച്ച ചെയുന്ന ദേശീയ സമ്മേളനത്തിൽ രാജ്യത്തിൻറെ വിവിധ യൂണിവേഴ്സ്റ്റിറ്റികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള  200 വിദഗ്ദർ പങ്കെടുക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img